സാല്മൻ ഫിഷ്‌ കറി (തലകറിയും )

അയല തല അളിയനും കൊടുക്കാമെന്നു ഒരു പഴമൊഴിയുണ്ട് .അത്ര മൂല്യമാനത്രേ 


സാല്മൻ ഫിഷ്‌ തല
യും 

സാൽമാൻ ഫിഷ്‌ കഷണങ്ങളും ഇപ്രകാരം വെക്കാവുന്നതാണ് i

കേരളത്തി ൽ സാൽമൻ ഫിഷ്‌ കിട്ടുമോ എന്നെനിക്കറിയില്ല അല്ലെങ്കിൽ ആവോലി അയ്ക്കൂര മീനായാലും മതി
കാരണം ഞാൻഇത് വെച്ച് കഴിഞ്ഞപ്പോൾ എല്ലാവര്ക്കും വേണ്ടത് തല കഷണം ക്കൊണ്ട് വെച്ച കറി. എ തു മീന്‍ ആയാ ലും ഉപ്പിട്ട് തിരുമി നാരങ്ങാ നീരില്‍ കഴുകി വെള്ളം വാര്‍ത്തു കളഞ്ഞു എടുക്കുക
അതുമല്ലെങ്കില്‍ തോല് പൊളിച്ചു കളഞ്ഞും എടുക്കാം

പാചകരീതി:
.
ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഉലുവയും കടുകുമി ട്ടു പൊട്ടിക്കുക.
സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേര്‍ത്ത് ചെറുതീയില്‍ നല്ലതു പോലെവഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കുകനല്ലതുപോലെ വഴന്നു വരുബോൾ എരിവനുസരിച്ച്‌ വേണ്ടതുപോലെ മുളകുപൊടി ക്കൂടി ചേര്ക്കണം ഒന്നോ രണ്ടോ സ്പൂണ്‍ മല്ലിപൊടിയും ഒരു നുള്ള് ജീരക പൊടിച്ചും ചേര്ക്കാം ഒരിക്കലും മുളക് പ്പൊടി യെക്കാട്ടിലുംകൂടുതൽ മല്ലിപൊടി ഇടരു ത്നല്ലതുപോലെ മൂത്തുവരുമ്പോൾ ആവശ്യത്തിനു വേണ്ട പുളിയും ക്കൂടി പിഴിഞ്ഞ് ചേര്ത്തു (കുടം പുളിയെങ്കിൽ അത് )കുടം പുളി ഇതളുകൾ ആക്കി കഴുകി വെള്ളത്തിലി ട്ടു വെക്കണം ,എന്നിട്ട് ചേര്ക്കുന്നതാവും ഉചിതം കഴുകി വെച്ചമീന കഷണങ്ങൾ (അതോ തല കഷണങ്ങലോ ) ആവശ്യത്തിനു ഉപ്പും ക്കൂടി ചേര്ത്തു . കുറകി വെന്തു വരുബോൾ .തേങ്ങാപാൽ പാൽ ചേർത്ത് ഒന്ന് തിളച്ചത്തിനു ശേഷം വാങ്ങുക (തല വെക്കുമ്പോള്‍  മുളകുപൊടി ഉടല്‍ വെക്കുനതിനെ ക്കാട്ടിലുംകുറച്ചു കൂടുതല്‍  ഇടുന്നത്നന്നാവും )

Comments

Popular Posts