പരിപ്പ് പച്ച മാങ്ങ കറി.


പരിപ്പ് പച്ച മാങ്ങ കറി.
പച്ച മാങ്ങ :-ആവശ്യത്തിനു പുളിക്കനുസൃതമായി

കടല പരിപ്പ് :- ഒരു കപ്പ്‌
ചെറിയ ഉള്ളി :- 4
സവാള :- അര(ചെറുതായി അരിഞ്ഞത്)
പച്ച മുളക് :- (നീളത്തില്‍ കീറിയത് --വേണ്ടത്ര എരിവു വേണ്ടത് അനുസരിച്ച്
അരകപ്പ് തേങ്ങ അരച്ചത്‌
മഞ്ഞള്‍ പൊടി :- ഒന്നര സ്പൂണ്‍
ഉലുവ കടു കുപൊട്ടികുബൊൽഇടാൻ വേണ്ടി മാത്രം
ഉപ്പ് :- ആവശ്യത്തിനു
മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക .

പരിപ്പ് അര കപ്പ്‌ വെള്ളത്തില്‍ മുക്കാല്‍ വേവാകുന്നത് വരെ വേവിക്കുക. ഇതില്‍ മാങ്ങാ കഷ്ണങ്ങളും ഉള്ളിയും മുളകും മഞ്ഞള്‍ പൊടിയും ഒരു നുള്ള് ജീരകപൊടിയും അല്പം ഉപ്പും ഇട്ടു പ്രഷര്‍ കുക്കറില്‍ വേവിക്കുക . പരിപ്പും മാങ്ങാ കഷ്ണങ്ങളും നന്നായി ഉടയ്ക്കുകഅരച്ച തെങ്ങമിശ്രിതവും ഒന്ന് തിളച്ചതിനു ശേഷം വാങ്ങുക

വറുത്തിടാൻ

കടുക് :- ഒരു സ്പൂണ്‍
ഉഴുന്ന് പരിപ്പ് :- അര സ്പൂണ്‍
ഉലുവ ഒരു നുള്ള്
വെളുത്തുള്ളി ചതച്ചത് :- ആറെണ്ണം
കറിവേപ്പില :- രണ്ടിതള്‍
എണ്ണ :- രണ്ടു സ്പൂണ്‍
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉഴുന്ന് പരിപ്പും ഉലുവയും മൂപ്പിക്കുക. ഇതിലേയ്ക്‌ വെളുത്തുള്ളിയും കറിവേപ്പിലയും ചേര്ത്തു പരിപ്പ് പച്ച മാങ്ങ കറിയില്‍ ഒഴിചു വാങ്ങുക

Comments

Popular Posts