ഇടുംച്ചക്ക തോരന്‍

 പണ്ടുകാലങ്ങളില്‍ ദുഃഖ വെള്ളിയാഴ്ച ദിവസങ്ങളില്‍ കഞ്ഞിയുടെ ക്കൂടെ ഞങ്ങള്‍ മിക്കവാറും ച്ചക്ക തോരന്‍ ആവും കഴിക്കാറ്പതിവ് .
 അത് ഈ തരത്തിലാവും ഉണ്ടാക്കുക 
ആവശ്യമുള്ള സാധനങ്ങള്‍ ,ഇടും ചക്ക ,(മൂക്കാത്ത പിഞ്ചു ചക്ക ,) ,,ഒന്ന് ,പച്ചമുളക് വേണ്ടത് പോലെ -തേങ്ങ- അരമുറി ജീരകം -കാല്‍ സ്പൂണ്‍ 
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍ വെളുത്തുള്ളി- നാല് അല്ലി 
ഉപ്പു, എണ്ണ ,വെള്ളം -ആവശ്യത്തിന് തോരന്‍ തയാറാക്കുന്ന വിധം 

ഇടും ചക്ക യുടെ തൊലി കളഞ്ഞു ( തൊലി ചെത്തി )
ചെറിയ കഷങ്ങള്‍ ആയി മുറിച്ച് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കുക.ആവിയിലും വേവിചെടുക്കാവുന്നതാണ് അതിനുശേഷം  ഇതു ചെറുതായി ചതച്ചു എടുക്കുക. തേങ്ങ, പച്ചമുളക് , വെളുത്തുള്ളി, ജീരകം , മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചതെചെടുക്കുക( തോരന്റെ പാകത്തില്‍ ഉള്ള ചതച്ചില്‍). ഇനി ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ഒരു പിടി ഉഴുന്ന് ഇടുക. പൊട്ടി വരുമ്പോള്‍ കടുക് കറിവേപ്പില എന്നിവ ഇടുക. തുടര്‍ന്ന് ചതച്ചു വെച്ച ചക്ക ഇട്ടു ഇളക്കുക. ഉപ്പു ചേര്‍ക്കുക.
ഇതിലേക്ക് അരപ്പ് ചേര്‍ത്ത് ഇളക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം തളിച്ച് കൊടുക്കുക. ചെറു തീയില്‍ വേവിച്ചു ഇളക്കി തോര്‍ത്തി എടുക്കുക. ഇടുംച്ചക്ക തോരന്‍ റെഡി ഇനി നിങ്ങളും പരീക്ഷിക്കൂ

Comments

Popular Posts