ചക്ക ക്കുരു മാങ്ങകറി

അമ്മയുടെ കറികളുടെ രുചി ഇന്നും നാവിന്‍ തുബത്തുണ്ട് ഇനിഞാനെങ്ങനെ പരിശ്രമിച്ചാലും അതെ രുചി മേശപ്പുറത്തു വെക്കുന്ന കറികളില്‍ വരുത്താമോ എന്നെനിക്കു സംശയം ഉണ്ട് ,ചക്ക കിട്ടുന്ന സുലഭമായ നാടല്ല ഞാന്‍ഇപ്പോള്‍  താമസിക്കുന്ന സ്ഥലം ,പക്ഷെ ഫ്ലോറിഡ യില്‍ നിന്നും ഞങ്ങള്‍ക്ക് ചക്ക ചിലപ്പോഴൊക്കെ ലഭിക്കാറുണ്ട് .ചെറിയ ഒരു ബോള് പോലെയുള്ള ചക്ക ഏകദേശം ഒരു മുപ്പതു ചക്ക പഴംമാത്രമേ കിട്ടുകയുള്ളൂ കിട്ടിയാല്‍ ഉടന്‍ പൊന്നുപോലെ ചക്കകുരു എടുത്തു വെക്കും ഒരു ചക്കകുരു മാങ്ങ കറി അമ്മ വെക്കുന്നത് പോലെ വെക്കുകഅതാണ്‌ പിന്നെയുള്ള ജോലി .



വേണ്ട സാധനങ്ങള്‍ ,,ചക്കകുരു തൊലികളഞ്ഞ് അരിഞ്ഞുഎടുത്തു വേവിക്കുക.പകുതി വേവാകുമ്പോള്‍ മാങ്ങയും ഒന്ന് രണ്ടു പച്ചമുളകും കൊച്ചുള്ളിയും മുറിച്ചു ഇടുക ,നല്ലത് പോലെ വെന്തു ഉടച്ചു എടുത്തു തേങ്ങ മഞ്ഞള്‍ ,ഒരു നുള്ള് ജീരകം ഒരുകഷണം വെളുത്തുള്ളി മുതലായവ നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ കറിയില്‍ചേര്‍ക്കുക ,കടുക് പൊട്ടിക്കുബോള്‍പിരിയന്‍ മുളക് കറിവേപ്പില ഇടുക ഉപ്പും നോക്കി ഇനി വാങ്ങി വെക്കൂ ഇത് ,,എല്ലാവര്ക്കും അറിയാമെന്നു കരുതുന്നു ഇനി നിങ്ങളും ട്രൈ ചെയ്തു നോക്കുന്നോ??

Comments

Popular Posts