മഞ്ഞള്‍ മാഹാത്മ്യം




മഞ്ഞളിന്റെ  മാസ്മരിക ശക്തിയെ കുറിച്ചറിയാത്തവര്‍ ചുരുങ്ങും .ശക്തിയേറിയ ഒരു അണുനാശിനി എന്ന നിലയില് മഞ്ഞള് പണ്ടുകാലത്തു തന്നെ   ഉപയോഗപ്പെടുത്തി വരുന്നത്പ നമ്മള്‍ കണ്ടിട്ടുണ്ട്.കൂടാതെ  ഗ്രന്ഥങ്ങളില്‍ കൂടിയും നമ്മള്‍  കണ്ടും കേട്ടറിഞ്ഞ  വസ്തുതയാണിത്‌ ,പക്ഷെ തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മള്‍ പലപ്പോഴും ഇതെല്ലാം വിസ്മരിക്കാറുണ്ട് എന്നത് സത്യം

നിറം മങ്ങിയെങ്കിലും നിറം മങ്ങാതെ ഗുണത്തില്‍ നിറം കൂടിയ ഈ ഔഷധ റാണിയായ മഞ്ഞളിനെ    ഐശ്വര്യമായി കണക്കാക്കി   .ദേഹത്ത് അരച്ചു പുരട്ടാനും വീട്ടിനുള്ളിലും മുറ്റത്തും കോലം വരയ്ക്കാനും ഇനിഏതൊരു വിശേഷവസര പോലും മലയാളിക്ക് മഞ്ഞള്‍  കൂടിയേ തീരു .പലപ്പോഴും പച്ചമഞ്ഞള്‍ കൈഎത്തും ദൂരത്തിരുന്നാലും മേലാസകലം പുരളും എന്നോര്‍ത്തു ഞാന്‍ പോലും മറ്റു മരുന്നുകളുടെ പിന്നാലെ ഓടാറുണ്ട്

 ,സിന്‍ ഞ്ച ബരേസി  കുടുംബത്തില്പ്പെട്ട കുര്കുമ ലോംഗ എന്ന ശാസ്ത്രനാമത്തോടുകൂടിയ മഞ്ഞളിന് സംസ്കൃതത്തില് ഹരിദ്ര ,രജനി എന്നീ പേരുകളുണ്ട്



സൌന്ദര്യവര്ദ്ധകദ്രവ്യം എന്ന നിലയില് മഞ്ഞളിന്റെ  പ്രസ ക്തി ഏറെയാണ്.വിഷത്തെ ശമിപ്പിക്കുവാനും ഇതിന് കഴിവുണ്ട്.കുഷ്ഠരോഗം , ത്വക്ക് രോഗങ്ങള് , അരുചി ,ശീതപിത്തം , ചിലന്തിവിഷം എന്നിവയില് മഞ്ഞളിന്റെ  ഉപയോഗം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് .ത്വക്കിന് നല്ല നിറവും ശോഭയും നല്കുവാനും മഞ്ഞളിന് കഴിയും .  . കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ചു കോഴിമുട്ടയുടെ വെള്ള ചേര്ത്തു മുഖത്ത് ലേപനം ചെയ്തു അരമണിക്കൂര് കഴിഞ്ഞു കടലപ്പൊടി ഉപയോഗിച്ചു കഴുകികളയുന്നത് മുഖക്കുരു വിട്ടുമാറാന് സഹായിക്കും .

 മഞ്ഞളും രക്ത ചന്ദനവും ചേര്ത്തരച്ചു പുരട്ടുന്നതും , ചെറുപയര് വെണ്ണപോലരച്ചു പാലില് കുഴച്ച് അല്പം ചെറുനാരങ്ങ നീരും ഒരു നുള്ള് ഇന്തുപ്പും മഞ്ഞള്പ്പൊടിയും ചേര്ത്തു മുഖത്ത് പുരട്ടി ചെറുചൂടുള്ള വെള്ളം കൊണ്ടു കഴുകുന്നതും ഇതേ ഫലം ചെയ്യും


.ചെറുനാരകത്തളിരും മഞ്ഞളും കൂട്ടിയരച്ചു മുഖക്കുരു ഉള്ളഭാഗത്ത് പുരട്ടി ഒരു മണിക്കൂര് കഴിഞ്ഞു ഇളം ചൂടുവെള്ളം കൊണ്ടു കഴുകുക , പച്ച മഞ്ഞള് വേപ്പെണ്ണയിലരച്ചു പൂശുക എന്നിവയും ഈ രോഗത്തിന് ശാന്തി നല്കും

 .രാത്രിയില് മഞ്ഞള്‍ നേര്മയായി അരച്ചു കനത്തില് പൂശി കിടക്കുക.രാവിലെ ചൂട് വെള്ളം കൊണ്ടു കഴുകിക്കളയണം .മുഖത്തെ അനാവശ്യ രോമങ്ങള് കൊഴിഞ്ഞു പോകും .


 പച്ച പപ്പായയും മഞ്ഞളും കൂട്ടിയരച്ചു തേച്ചാലും ഇതേ ഫലം കിട്ടുന്നതാണ് . പാല്പ്പാടയും കസ്തൂരി മഞ്ഞളും ചേര്ത്തു പുരട്ടുന്നതും രോമം നശിക്കുവാന് സഹായിക്കും . മുഖ കാന്തി വര്ധിപ്പിക്കാനും മുഖ ചര്മം മൃദുലവും സുന്ദരവുമാക്കാന് മഞ്ഞള്‍ അത്യുത്തമം ദിവസവും


ആര്യവേപ്പിലയും മഞ്ഞളും ചേര്ത്തു കുളിച്ചാല് മസൂരിക്കലകളും പാടുകളും നിശ്ശേഷം മാറും .ഇങ്ങനെ ഒട്ടനവധി പ്രയോജനങ്ങള് മഞ്ഞളിനുണ്ട് ഒരു തണ്ടു കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളത്തില്‍ കുഴച്ച് മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കടലമാവു കൊണ്ടു കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും.


രണ്ടു സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ കുഴച്ചു മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും


.മുഖക്കുരു അകറ്റാന്‍ രണ്ടു ചെറുനാരകത്തിന്റെ തളിരിലയും ഒരു ചെറിയ കഷണം മഞ്ഞളും കൂട്ടിയരച്ചു മുഖക്കുരുവുള്ള ഭാഗത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടു വെള്ളത്തില്‍ കഴുകുക.


പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തെ രോമം മാറും.ദിവസവും രാവിലെ ചെറിയ കഷണം മഞ്ഞള്‍ അരച്ചു പാല്‍പ്പാടയില്‍ ചാലിച്ചു മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുഖകാന്തി കൂടും.


രക്തചന്ദനപ്പൊടിയും മഞ്ഞള്‍പ്പൊടിയും സമം എടുത്ത് കരിക്കിന്‍വെള്ളത്തില്‍ ചാലിച്ചു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകുക. ചര്‍മം മൃദുവാകും


.ചര്‍മ്മ പരിപാലനം ശുന്തിയോടെ,(നിറം കൂട്ടാന്‍ വേണ്ടി വെളുക്കാന്‍ വേണ്ടി ഇനി ബ്യൂട്ടി പാര്‍ലറുകള്‍   കയറി ഇറങ്ങുന്നവരുടെ ചിന്തയിലേക്ക്)



 . മഞ്ഞളും പാല്‍പ്പാടയും, അല്ലെങ്കില്‍ മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.


 തേന്‍ മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.


മഞ്ഞളും ചന്ദനപ്പൊടിയും മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.



മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.ഇതില്‍ അല്‍പം തൈരും കലര്‍ത്താം. നിറം വര്‍ദ്ധിക്കും. മുഖത്തെ ചുളിവുകള്‍ മാറുകയും ചെയ്യും.


കുങ്കുമപ്പൂ മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും കലര്‍ത്തി അല്‍പം പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കുന്നതിനു സഹായിക്കും.

  ഫേസ് സ്‌ക്രബ് ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് സ്‌ക്രബ് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്‌സ് പൊടിച്ചത്, പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇതുപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം.
ഇത്   മൃദ കോശങ്ങള്‍  അകറ്റാന്‍ സഹായിക്കും.  


മഞ്ഞള്‍പ്പൊടി, മുള്‍ത്താണി മിട്ടി, പാല്‍ മഞ്ഞള്‍പ്പൊടി, മുള്‍ത്താണി മിട്ടി, പാല്‍ തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്.


    കടലമാവ് കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതിനും ഇത് നല്ലതാണ്.


കസ്തൂരി  മഞ്ഞള്‍

കസ്തൂരി  മഞ്ഞള്‍മഞ്ഞള്‍   വര്‍ഗത്തില്‍ പെട്ട ഒരിനം തന്നയാണ്.മുഖ സൌന്ദര്യവര്‍ദ്ധക വസ്തുവിലും ഔഷധ ചേരുവകളിലും ധാരാളമായി ഉപയോഗിക്കുന്ന കസ്തൂരിമഞ്ഞള്‍ മഞ്ഞകവേ, കര്‍പ്പൂര ഹരിദ്ര, വനഹരിദ്ര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മികച്ച ഒരു ആന്റിഓക്സിഡന്റുമാണ് കസ്തൂരിമഞ്ഞള്‍.

പ്രധാന ഗുണങ്ങള്‍



  രക്തശുദ്ധി വരുത്തുന്നതും ത്വക്ക് രോഗങ്ങള്‍, ശരീരത്തിലെ നിറഭേദങ്ങള്‍, കുഷ്ഠം, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുള്ള കഴിവുണ്ട്  പുറംതൊലിക്കു മാര്‍ദ്ദവവും മേനിയും നിറവും വര്‍ധിപ്പിക്കും. കൂടാതെ വിഷവും വെള്ളപ്പാണ്ഡു മാറ്റുവാനും പ്രയോജനകരമാണ്. സൌന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്. മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു. ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാക്കുകയും ചെയ്യും

പ്രകൃതിയുടെ വരദാനം നമ്മുക്കിടയിലുണ്ട് ,സൌന്ദര്യം അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങട്ടെ ,ബ്യൂട്ടി പാര്‍ലറുകള്‍ വേണോ യിനി നിങ്ങള്ക്ക് തീരുമാനിക്കാം 

Comments

Popular Posts