കര്‍ക്കി ടക കഞ്ഞി


 കാലങ്ങള്‍ മാറുന്നതനുസരിച്ച്  കോലങ്ങളും മാറുന്നു മാറിയെ പറ്റൂ അത് പ്രകൃതിയുടെ നിയമം



കര്‍ക്കിടക മാസം പഞ്ഞമാസം എന്ന്ര ചൊല്ല് വിദൂരങ്ങളിലേക്ക് ഓടി  മറഞ്ഞു    പഴമക്കാരുടെ ഒരു ചെറിയ സ്പര്‍ശം നമ്മുടെ 

വീട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയും അവര്‍ നമുക്ക് പകര്‍ന്നു  നല്‍കാന്‍ ആഗ്രഹിക്കുന്ന ഒന്നായിരിക്കും  

ഔഷധകൂട്ടുകള്‍ ക്കൊണ്ട്  തയ്യാറാക്കിയ ഈ ഔഷധ കഞ്ഞി  /പണ്ട്കാലങ്ങളില്‍ പാര 


മ്പര്യമായിത്ത്ഉപയോഗിചിരുന്ന  ഒന്നാണ് ഈ കര്‍ക്കിടകകഞ്ഞി സേവ .കര്‍ക്കിടകത്തില്‍ മരുന്ന് 

കഞ്ഞി കുടിക്കുന്നത് കേരളീയരുടെ പതിവായിരുന്നു.ഇന്നോ നമുക്കതിനു നേരമുണ്ടോ ,അവിടെ 

വേദന ഇവിടെ വേദന എന്നൊക്കെ നമ്മള്‍ പറഞ്ഞു നടക്കുന്നത്തിനു കാരണവും  മറ്റൊന്നല്ല 

നമ്മുടെ പൂര്‍വികരുടെ  ഔഷസേവയിലോക്കെ അധിഷ്ട്ടിതമായിരുന്നതു    ഈ   ഇത്തരം 

നാടന്‍രീതി തന്നെയായിരുന്നൂ  


കര്‍ക്കി ടക കഞ്ഞി ഉണ്ടാക്കുന്ന വിധം    ചുവടെ മൂന്ന് തരത്തില്‍ ഈ കഞ്ഞി എങ്ങനെ ഉണ്ടാക്കാമെന്ന്  വിവരിചിരിക്കുന്നൂ   ,കണ്ടുനോക്കൂ  


 പഴക്കം ചെന്ന ഞവര അരിയോ ഉണക്കലരിയോ വച്ചുണ്ടാക്കുന്ന കഞ്ഞിയില്‍ ഗോതമ്പ്,ചെറുപയര്,ഉഴുന്ന് തുടങ്ങിയ ധാന്യങ്ങളും ഉലുവയും കൂട്ടിവേവിച്ചു പേരും  ജീരകം,ജീരകം,കരിംജീരകം,സതകുപ്പ,മല്ലി,ജാതിക്ക,അയമോദകം,മഞ്ഞള്‍,എള്ള്,എലതറി ,കുടകപ്പാല അരി  എന്നിവ വറത്തു പൊടിച്ചു ചേര്‍ത്ത് തേങ്ങാപ്പാല്‍ ഒഴിക്കുക. വേണമെങ്ങില്‍ നെയ്യ്‌, ശ ര്‍ക്കര,പഞ്ചസാര ഇവയില്‍ ഏതെങ്കിലും ചേര്‍ത്ത് ഇന്ധുപ്പിട്ട് വൈകിട്ട് കഴിക്കുന്നതാണ് വിധി.
                                   കൂടാതെ മലതങ്ങിയില, കരുനചിയില,തൊട്ടവാടിയില, ഉഴിഞ്ഞയില തുടങ്ങിയ എല കാലോ, പത്തു എല കാലോ, ദാസപുഷ്പം തുടങ്ങിയവയോ അരച് ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കാം.കുറഞ്ഞത്‌ പത്തു ദിവസവും കൂടിയത് ഒരു മാസവും ഇത് കഴിക്കണം.



രണ്ടാമത്തെ വിധം 
ഞാവരയരി,100 ഗ്രാം,ചുക്ക്,കുരുമുളക്,തിപ്പല്ലി,കുറുംതോട്ടി,ജീരകം,അതിമധുരം,ഓമം,ഇവ ഉണക്കിപോടിച്ചത് 5 ഗ്രാം വീതം.ചുവന്നുള്ളി 5 അല്ലി.ഉഴിഞ്ഞ,കടലാടി,ഇവരണ്ടും ഒരുപിടി.
1 )100 ഗ്രാം ഞാവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക.അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍  ഒരു കിഴിപോലെ കെട്ടി (അല്‍പ്പം ലൂസാക്കി കെട്ടണം )
അരിയില്‍ ഇട്ടു വേവിക്കണം.ഒന്ന് തിളക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക.അതിനുശേഷം ഒരുതുടം തനി തേങ്ങാപാലും,ഉഴിഞ്ഞയും,കടലാടിയും നന്നായി അരചുചെര്‍ത്തു ഇളക്കി മൂടിവെക്കുക.പിന്നീടു ചെറു ചൂടോടെ ആവിശ്യത്തിന് ഇന്ദുപ്പ് ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം.(ഉപയോഗിക്കുന്നതിനു മുന്‍പ്
കിഴിനന്നായി പിഴിഞ്ഞുമാറ്റുക)



മൂന്നാമത്തെ വിധം 



ഞാവരയരി 100 ഗ്രാം,ഉലുവ 25 ഗ്രാംചെറുപയര്‍ 50 
ഗ്രാം,,ചുക്ക്,കുരുമുളക്,തിപ്പല്ലി,ജീരകം,മഞ്ഞള്‍,അയമോദകം,ഇവ ഉണക്കിപോടിച്ചത് 5 ഗ്രാം വീതം.വെളുത്തുള്ളി നാല് അല്ലി .മുയല്‍ച്ചെവിയന്‍,ഉഴിഞ്ഞ,പൂവന്കുരുതല്‍,കറുക,>ഇവയെല്ലാം കൂടി അരച്ചത്‌ രണ്ടു തുടം.മുകളില്‍ പറഞ്ഞതുപോലെ കഞ്ഞി തയാറാക്കി ഉപയോഗിക്കുക.കുറഞ്ഞത്‌ 10 മുതല്‍ 15 ദിവസംവരെയെങ്കിലും ഔഷധകഞ്ഞി ഉപയോഗിക്കണം
കാരണവന്മാര്‍ കുറെ നാള്‍ ആരോഗ്യമുള്ളവരായി ജീവിച്ചു കൂടിയ നാടാണ് നമ്മളുടെ കൊച്ചു കേരളം .എല്ലാം ഓര്‍മയില്‍ ഒതുങ്ങുബോഴും ചിലതെല്ലാം നമ്മുക്ക് വിട്ടുകളയാതെ കൈപിടിയിലോതുക്കണ്ടേ
,
 അരി വെപ്പ്ക ടപ്പാട് ഗൂഗിള്‍






Comments

Popular Posts