മല്ലിയില(സിലാണ്ട്രോ )
മല്ലിയില(സിലാണ്ട്രോ )
ഭക്ഷണം പാകം ചെയ്യുമ്പോഴും, അവ അലങ്കരിക്കാനും സാധാരണയായിഒഴിച്ച് കൂടാന്‍ വയ്യാത്ത ഒരു ഭക്ഷ്യ യോഗ്യമായഇല യാണ് സിലാണ്ട്രോ അഥവാ മല്ലിയില . ഫ്രിഡ്ജില്‍ മല്ലിയിലക്ക് സ്ഥിരമായി ഇടം നല്കുന്നവരാണ് ഭൂരിപക്ഷവും. ധാരാളം ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് മല്ലിയില.
ഗ്രീക്ക് നാമമായ കോ റിസ്എന്നാ പദത്തില്‍ നിന്നുമാണ് കോരിയാന്ണ്ടെ രിന്റെ ഉത്ഭവം മല്ലിയിലയുടെ വിത്തിന് ബെഡ് ബഗ് അല്ലെങ്കില്‍ മൂട്ട യുടെ സാമ്യം ഉണ്ടത്രേ അതുകൊണ്ട് മല്ലി വിത്തിനകോ റിസ് എന്ന്ഗ്രീക്കുകാര്‍ വിളിച്ചു പിന്നീടത് കൊരിയാന്ടെര്‍ ആയി
ഗുണങ്ങള്‍
മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.
മൂക്കില്‍ നിന്ന് രക്തം വരുന്നതിനും മല്ലിയില മരുന്നായി ഉപയോഗിക്കാം. 20 ഗ്രാം പുതിയ മല്ലിയില അല്പം കര്‍പ്പൂരം ചേര്‍ത്ത് അരയ്ക്കുക. ഇതിന്റെ നീര് മൂക്കിലേക്കൊഴിച്ചാല്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് നിലയ്ക്കും. ഇത് നെറ്റിയില്‍ തേച്ചാലും രക്തം വരുന്നത് തടയാം. മല്ലിയിലയുടെ ഗന്ധവും ഇതിന് സഹായകരമാണ്.
ചര്‍മ്മ രോഗങ്ങള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ക്ക് മല്ലിയില ഒരു പ്രതിവിധിയാണ്. ആന്റി ഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്കും. ശരീരം തിണര്‍ത്ത് പൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരാഹാരം കാണാം. മല്ലിയില നീരില്‍ തേന്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേക്കുക.
ഗര്‍ഭിണികള്‍ക്ക് ഗര്‍ഭിണികള്‍ക്ക് സാധാരണയായി മനംപിരട്ടലം ഛര്‍ദ്ദിയും ഉണ്ടാകാറുണ്ട്. ഇതിന് ഒരു കപ്പ് മല്ലിയില തിളപ്പിച്ച് അതില്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് തണുത്ത ശേഷം കുടിക്കുക.മുലപാല്‍ വര്‍ധനവ് ഉണ്ടാക്കുമ ത്രേ
സ്മോള്‍ പോക്സിന് ശമനം മല്ലിയിലയില്‍ ആന്റി ഓക്സിഡന്റുകളും, ആന്റി മൈക്രോബയലുകളും, ആസിഡും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. അതിലെ ഇരുമ്പിന്റെ അംശവും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇവ സ്മോള്‍ പോക്സിന് ശമനം നല്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നൂ
മൗത്ത് അള്‍സര്‍ മല്ലിയിലയിലെ സിട്രോനെലോള്‍ എന്ന എണ്ണ ആന്റിസെപ്റ്റിക് ശേഷിയുള്ളതാണ്. മറ്റ് എണ്ണകളും ആന്റി മൈക്രോബയല്‍ ഘടകങ്ങളടങ്ങിയതും രോഗശമനം നല്കുന്നതുമാണ്.
വായിലുണ്ടാകുന്ന പുണ്ണുകള്‍ (മൗത്ത് അള്‍സര്‍) ഭേദമാക്കാന്‍ മല്ലിയിലക്ക് കഴിവുണ്ട്. ശ്വാസം ശുദ്ധിയാക്കി മൗത്ത് അള്‍സര്‍ കുറയ്ക്കാന്‍ മല്ലിയില സഹായിക്കും.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഫ്രഷായ മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി)തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
ദഹനസഹായി പുതുമയുള്ള മല്ലിയില എസന്‍ഷ്യല്‍ ഓയിലുകളും, സുഗന്ധവും ഉള്ളതാണ്. ഇവ നല്ലൊരു ദഹനസഹായിയായി പ്രവര്‍ത്തിക്കും. വയറില്‍ എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം.
പ്രോട്ടീന്‍, ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, ഫൈബര്‍, ജലം എന്നിവയാലും ഇത് സമ്പുഷ്ടമാണ്. ചെറിയ എരിവുള്ള മല്ലിയില ഭക്ഷണവസ്തുക്കളില്‍ ചേര്‍ത്ത് അവ ഏറെ രുചികരമാക്കാനാവും
അപ്പോള്‍ മല്ലിയില പതിവായി സൂക്ഷിചോളൂ എങ്കില്‍ വീട്ടില്‍ തന്നേയ് ഒരു ആശുപത്രി റെഡി ,
Comments
Post a Comment