ചുരയ്ക്ക തോരൻ

ചുരയ്ക്ക  തോരൻ 


ഉണ്ടാക്കുന്ന വിധം ,

ചുരയ്ക്ക വളരെ  കനം  കുറച്ചു അര ഇഞ്ച്   നീളത്തിൽ അരിഞ്ഞു  വെക്കുക ,
അരപ്പിനു വേണ്ട ചേരുവകൾ . 
കാന്താരിമുളക്   (എരിവു അനുസരിച്ച് )
തേങ്ങ തരുതരിപ്പായി ചിരവിയത് 
കുറച്ചു ചെറിയ ഉള്ളി 
വെളുത്തുള്ളി ഒന്നോ രണ്ടോ 
 മഞ്ഞൾ  പൊടി 
ജീരകം ഒരു നുള്ള് 
ഉപ്പു പാകത്തിന് 


 വെളിച്ചെണ്ണ താളിക്കുന്നതിനു 
കടുക്കഅര ടി സ്പൂണ്‍ 
ക  റിവേപ്പില ,
അരപ്പുകൾ ചതച്ചു  എടുക്കുക ,അറിഞ്ഞു വെച്ച ച്ചുരയ്ക്കൊപ്പം ചേർത്ത് ,കടുക് പൊട്ടിച്ചു ഇട്ടു ചെറുതീയിൽ മൂടി വെച്ച് വേവിക്കുക ,പകുതി വെവാകുബൊൽ മൂടി തുറന്നു വെക്കണം ,അധിമുള്ള ക വെള്ളം വറ്റി പോകാൻ വേണ്ടി യാണിത്‌ ,ഒന്നിളക്കി കൊടുക്കണം അടിയിൽ പിടിക്കാതെ വാങ്ങി വെക്കുക (അളവ് കൊടുക്കാത്തത് നിങൾ എത്ര  വലിപ്പമുള്ള ചുരയ്ക്ക യാണ് വെക്കുന്നതെന്നെ  നിക്ക് തിട്ടമില്ലത്തതിനാലാനു )

Comments

Popular Posts