അപ്പിള്‍ അച്ചാര്‍
എന്റെ കൊച്ചുക്കൂട്ടുകാര്‍ എല്ലാം ചിലപ്പോള്‍ സ്വന്തം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നവരല്ലേ മടുത്തില്ലേ ???എനിക്ക് അവിടെ വന്നു നിങ്ങളെ ഒക്കെ സഹായിക്കനമെന്നുണ്ട് ,,പറ്റില്ലല്ലോ ,എങ്കില്‍ ,,ഒരു കൊച്ചു പാചകം , (ഉണ്ടാക്കാന്‍ പറ്റിയ ചെറിയ ഒരു അച്ചാര്‍ ,)ഒന്ന് പരീക്ഷിച്ചു നോക്ക്
കടൂ മാങ്ങാ അച്ചാര്‍ ഉണ്ടാക്കാന്‍ കുറച്ചു പണിയാണ്. മാങ്ങ ചിലപ്പോള്‍ കിട്ടാനും പ്രയാസം ,ഇതാ നിങ്ങള്‍ക്കുവേണ്ടി ആപ്പിള്‍ കൊണ്ടൊരു കടൂ മാങ്ങാ അച്ചാര്‍( പച്ച പുളിയുള്ള ആപ്പിള്‍ നല്ലതായിരിക്കും) ,,,ആപ്പിള്‍, കടൂ മാങ്ങക്കരിയുന്നത് പോലെ ചെറുതായി അരിഞ്ഞെടുക്കുക ,,, പാൻ ചൂടായി ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് ക ടുകുപോട്ടിച് ,കുറച്ചു മുളകുപൊടി ,,കറിവേപ്പില ,ഉപ്പു ,കായം ,,ഒരു നുള്ള് ഉലുവപൊടി പാകത്തിന് ഉപ്പു ചേര്‍ത്ത് ചേര്‍ത്ത് ഒന്ന്നു മൂപ്പിച്ചതിനുശേഷം അറിഞ്ഞു വെച്ച ആപ്പിള് ഇട്ടു വഴറ്റി വാങ്ങി ആറിയ ശേഷം കുപ്പികളില്‍ എടുത്തു വെയ്ക്കു,,ഫ്രിഡ്ജിൽ സൂക്ഷിച്ചാല്‍ കുറേ ദിവസം ഇരിക്കും ,,വേണമെങ്കില്‍ തിളപ്പിച്ച കുറച്ചു വെള്ളം ഒഴിക്ക്ക ,ഞാന്‍ ഒഴിക്കാ റില്ല ,വെറുതേ കഴിക്കാനും ബെസ്റ്റ് ആണിത്
Comments
Post a Comment