ഉള്ളിവട:-

 ആവശ്യമുള്ള സാധനങ്ങള്‍: 
സവാള--നാല്  എണ്ണം  കനം  കുറച്ചു വട്ടത്തിൽ  മുറിച്ചത് ,
 ഇഞ്ചി ചെറുതായി അരിഞ്ഞത്,ഒരു ചെറിയ കഷണം 
 കറിവേപ്പില,ഒരു ചെറിയ തണ്ട് ഇലകൾ  മുറിച്ചു ഇടുക 
 കടലമാവ് മൈദമാവ്‌ സമാസമം ഒരു കപ്പു 
മുളകുപൊടിമുക്കാൽ ടീസ്പൂണ്‍ 

കായം ,കാൽ ടി സ്പൂണ്‍ 
എണ്ണ വറുക്കാൻ ആവശ്യത്തിനു 
 ഉപ്പ്ആവശ്യത്തിനു 
 (ആൾകാരുടെ എണ്ണത്തിനും സാധനങ്ങളുടെ അളവ് തിട്ടപ്പെടുത്താവുന്നതാണ്…)

തന്നിരിക്കുന്ന അളവ് പ്രകാരം പൊടികൾ എല്ലാം നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ വെള്ളം ചേർത്ത് കലക്കുക(അയഞ്ഞു പോകരുതേ)  ,അതിലേക്കു അരിഞ്ഞുവെചതായ്എല്ലാ സാധന ങ്ങളും ഇട്ടു യോജിപ്പിക്കുക   കൈകൊണ്ടു എടുത്താൽ വിട്ടുപോകാത്ത രീതിയിലാവണംഎല്ലാം ചേർത്ത് കുഴയ്ക്കുമ്പോൾ എന്നാണ് അർഥമാക്കുന്നത്  അതിനു ശേഷം ഒര്കൈകൊണ്ടോ സ്പൂണ്‍ കൊണ്ടോ കോരിയെടുത്തു വലിയ ഘനത്തിൽ അല്ലാതെ മൂക്കുന്ന  പരുവ ത്തിനു   തിളച്ച എണ്ണയിൽ  ഇട്ടുവറുത്തു  കോരുക  എണ്ണ വാര്ന്നുപോകാൻ പേപ്പർ ടവൽ വിരിച്ചു അതിൽ വേണം കോരിയെടുത്തു വെയ്ക്കാൻ ,അധികമായ  എണ്ണ പ്രയോഗം വേണ്ട 

Comments

Popular Posts