കസാവകേക്ക്   അഥവാ  യൂ ക്കാ  റൂട്ട്കേക്ക്
  (കപ്പ  കേക്ക് )
മരച്ചീനി അല്ലെങ്കിൽ കപ്പ ,മലയാളികളായനമ്മൾക്കെല്ലാം  സുപരിചിതമാണ്.എങ്കിലും നമ്മളുടെ  രാജ്യം വിട്ടു കപ്പ വിവിധ രാജ്യങ്ങളിലേക്ക്  ചെല്ലുമ്പോൾഅവയുടെ പേരിനും അതുണ്ടാക്കുന്ന വിഭവ ത്തിനും   വ്യത്യാസങ്ങൾഏറെ  , ,നമ്മൾ ഈ കിഴങ്ങിനെ നമ്മുടെ  നാട്ടിൽ കപ്പ കൊള്ളി മരച്ചീനി എന്നൊക്കെ നാമകരണം ചെയ്യുമെങ്കിലും   ,യുക്കാ റൂട്ട് എന്നും ,കസാവ എന്നുമാണ് ഇ തിനെ മറ്റു രാജ്യങ്ങളിൽ  വിശേഷിപ്പിക്കാറുള്ളത്  .

 കേരളത്തിൽ നമ്മൾ ചെയ്യുന്നത് പോലെപുഴുങ്ങിയും വേവിച്ചും മാത്രമല്ല അവരൊക്കെ ഇതിനെ ഉ പയോഗപ്പെടുത്തുന്നത്.   മരച്ചീനിയുടെ  വിവിധ പാചക  വശങ്ങൾ കണ്ടാൽ  അതിശയിച്ചു പോകാതെ തരമില്ല.പാവപ്പെട്ടവന്റെ നിത്യാഹാരമാണ് ഈ കിഴങ്ങ് വര്ഗം.പക്ഷെ മറു നാട്ടില ഇതിനു വലിയ വിലകൊടുത്തു വാങ്ങേണ്ടി യിരിക്കുന്നു   .ഒരിക്കൽ മറു നാട്ടിൽ  വെച്ച് ജ്യൂസിൽ ചേര്ക്കുന്ന ടപ്പ്യോക്ക പേൾ    കഴിച്ച പ്പോൾ എനിക്കാദ്യം  പിടികിട്ടിയില്ല  (കപ്പ അരച്ച് ഉരുട്ടിയെടുത്ത്‌ഉണക്കിയ  വയലറ്റ് നിറമുള്ളമണികൾ))കപ്പ കൊണ്ടാണ്  ഉണ്ടാക്കി യതെന്നു   പിന്നീടു മനസിലായി       യൂക്കാ  റൂട്ട്  സൂപ്പ്. കസാവ പുഡിംഗ് എന്നിങ്ങനെ    പോകുന്നു കപ്പയുടെ  വിവിധ  വൈവിദ്ധ്യങ്ങൾ   ,ഇന്ന്കപ്പ കൊണ്ടൊരു   സ്പെഷ്യൽ വിഭവം നമുക്ക് ഉണ്ടാക്കാംഇതിലേക്ക് വേണ്ട

ആവശ്യമുള്ള സാധനങ്ങൾ

ക പ്പ   ചുരണ്ടി   തുണിയിൽ  കെട്ടി   പിഴിഞ്ഞ്  എടുത്തത് രണ്ടു  കപ്പ്
രണ്ടു മുട്ട അടിച്ചത്
 -പന്ത്രണ്ട് ഔണ്‍ സു തേങ്ങ പാൽ
പന്ത്രണ്ട് ഔണ്‍സു--കാർ നേഷൻ മിൽക്ക്   ( സാദാ  പാൽ)
-കണ്ട ൻസ് ഡ്  മിൽക്ക് പതിനാലു ഔണ്‍ സ്

 ഒരു ടി സ്പൂണ്‍ വാനില എസ്സെൻസ്‌
കാൽ  സ്പൂണ്‍ ഉപ്പു
മൂന്നു ടി സ്പൂണ്‍ ഷുഗർ
കരിക്കിൻ കാബ്
അല്ലെങ്കിൽ പന  ന ങ്ക്

ടോപ്പിങ്ങിനു:--

 രണ്ടു ഔണ്‍ സു   തേങ്ങ പാല്,  രണ്ടു ഔണ്‍ സു  കാർ നേഷൻ മിൽക്ക്    രണ്ടു ഔണ്‍ സു   കണ്ട ൻസ് ഡ്  മിൽക്ക്     കരിക്കിൻ ക്കി ൻ കാബ്അല്ലെങ്കിൽ പന  ന ങ്ക് ,  രണ്ടു സ്പൂണ്‍ ബട്ടർഎന്നിവ   മാറ്റി എടുത്തു വേക്കുക
.
മറ്റുഎല്ലാ  ചേരുവകകളും  കേക്കിനു കുഴയ്ക്കുന്നതുപോലെ നല്ല  മാർദവമായി    കുഴച്ചെടുക്കുക.അതിനുശഷം  കേക്ക് ഉണ്ടാക്കേണ്ട പാത്രത്തിൽ ബട്ടർ തടവി  (ബേക്കിംഗ് പേപ്പർ ആണെങ്കിൽ  അതി നു മുകളിലേക്ക് )ഈ മിശ്രിതം  അതിലേക്കു ഒഴിച്ച്  മുന്നൂറ്റി അമ്പതു ഡിഗ്രി ചൂടിൽ  നാല്പത്തി അഞ്ചു മിനിറ്റ് നേരം ബേക്ക് ചെയുക,

പിന്നീട്  പുറത്തെടുത്തുമുകളിൽ  കരുതി വെച്ച ടോപ്പിങ്ങിനു വേണ്ടസാധന ങ്ങൾയഥാക്രമം,  കരിക്കിൻ കാബ് അല്ലെങ്കിൽ പ ന ന ങ്ക്        രണ്ടു ടി സ്പൂണ്‍ ഉരുകിയ ബട്ടർ    തേങ്ങാപാൽ, കണ്ട ൻസ് ഡ്  മിൽക്ക് രണ്ടു ടീ   കൂടി യോജിപ്പിച്ച് ഈ കേക്കിന്റ മുകളിലേക് പരത്തി ഇട്ടതിനു ശേഷം വീണ്ടും പത്തു മിനിറ്റ് കൂടി ബേക് ചെയ്യണം

മറ്റൊരു കാര്യം ടോപ്പിങ്ങിനു കരിക്കിൻ കാബു ഇല്ലെങ്കിലും മൂന്നു സ്പൂണ്‍ കോണ്‍ പൊടിയോ മൈദയോ മറ്റു ടോപ്പിംഗ് സാധനങ്ങളുമായി   വെച്ച് ജാമിന്റെ പരുവത്തിൽ വരട്ടിയെടുക്കുക അത് ടോപ്പിങ്ങിനു വേണ്ടി ഉപയോഗിക്കാം അപ്പോൾ മൂന്നു മിനുട്ട് മാത്രം ബെക്ക് ചെയ്‌താൽ മതി  , ചിത്രത്തിൽ കാണുന്നത് പോലെ ഒരു ബ്രൌണ്‍ നിറം വരുമ്പോൾ എടുത്തു മാറ്റുക തണുത്ത  ശേഷം മുറിച്ചു എടുക്കാം  

Comments

Popular Posts