കോഴിപിടി

കഴിക്കു മരുമോളെ കഴിക്കു അമ്മച്ചീടെ കോഴിപ്പിടീ ഒന്നാന്തരം കോഴി പിടീ



എന്റെ മരുമകൾ വന്നിട്ട്ഞാൻ   ഓരോ പാചകം ചെയ്യുമ്പോഴും അമ്മെ അതെങ്ങനെയാ ഉണ്ടാക്കുക ??ഇതെങ്ങനെയാണ് ഉണ്ടാക്കുക എന്നൊക്കെ ചോദിക്കാറുണ്ട് .അവളിപ്പോൾ പഠനം കഴിഞ്ഞു വീട്ടിലെത്തിയതെയുള്ളൂ ഇന്നത്തെ കുട്ടികൾ  വശമായിരിക്കണം എന്നൊന്നും ഞാൻ പറയില്ല  -----മക്കളെ എന്നോട് ഒന്നും ചോദ്ക്കണ്ട -നിനക്ക് ഇഷ്ട്ടമുള്ള രീതിയിലൊക്കെ ഉണ്ടാക്കൂഞാനും പണ്ട് ഇങ്ങനെയൊക്കെയായിരുന്നു പഠനകാലത്ത്‌ ഒന്നിനും നേരം കിട്ടിയില്ല കിട്ടിയെങ്കിലും അന്ന് ചെയ്യിലായിരുന്നു,ഒരുങ്ങിയിറങ്ങി ഭാര്ത്താവോടൊപ്പം കുട്ടി കളിച്ചു നടക്കാനായിരുന്നു താല്പര്യം  ഇപ്പോൾ മക്കളായി  അത്യാവശ്യം ഓരോന്ന് ചെയ്തു ചെയ്തു ശീലിച്ചു പിന്നീട് -ഞാൻ പാചകപരീക്ഷണമായി  പറഞ്ഞു പിന്നീട് അറിയാവുന്ന  കുറിപ്പുകൾ എഴുതി അയചു തുടങ്ങി പലരും  തുടങ്ങി ആ  സൈറ്റ് കൾ മരുമകൾക്ക് കാണിച്ചു കൊടുത്തു അതുകൊണ്ട് എന്റെ മരുമോൾ ഒട്ടും  കൊടുത്തൂ  ഇനിയും  കൂടുതായി വല്ലതും അറിയണമെങ്കിൽ ഇതെണ്ടെ ഇവിടുത്തെ അമ്മച്ചിയും പിള്ളേരും നിനക്ക് കൂട്ടിനു ണ്ട്  ഞാൻ പോയാലും അവരിവിടെ കാണും എന്ന് ധൈര്യവും കൊടുത്തൂ   മോള് ഇപ്പോൾ സന്തോഷത്തിലാണ് കൂടാതെ ഞാനും --എന്നും പുതിയ പുതിയ വിഭവങ്ങൾ ----അവളെനിക്കു ഇപ്പോൾ  എനിക്ക് ഉണ്ടാക്കിത്തരും നന്ദി അമ്മച്ചി ക്കും പിള്ളേർക്കും ഒരായിരം നന്ദി പറയട്ടെ 


 ഈ  അമ്മച്ചി പലഹാരംഇന്നത്തെ തലമുറയ്ക്ക്  കേട്ട്കേൾവി പോലുമുണ്ടാവില്ല   എന്റെ കാലം വന്നപോഴേക്കും ഈ കോ ഴിപിടി പാടെ അസ്തമിച്ചു പോയിരു ന്നു വെന്നു വേണെമെങ്കിൽ പറയാം എന്റെ ,കൊച്ചുനാളിൽ കഴിച്ച കോ ഴിപിടി എന്റെമങ്ങിയ  ഓർമയിൽ നിന്നും കുടഞ്ഞെടുത്ത് ഈയിടെ ഞാൻ ഒന്നുണ്ടാക്കി നോക്കി.. വല്ല്യവ്യത്യാസമൊ  ന്നും തോന്നിയില്ല  , അന്ന് പുഴുക്കലരി അരച്ചെടുത്ത് ഉണ്ടാക്കിയിരുന്നെങ്കിൽ ഇന്ന് ഞാൻ വരുത്ത ഇൻസ്റ്റന്റ് അരിപൊടി ചേ ർത്താണ് ണ്ടാക്കിയതെന്ന  ഒരു കുറവ്   മാത്രം  ഞാൻ അതി നിപുണ യൊന്നുമല്ല പക്ഷെ അതി കുതുകയാണ് എന്തറിയാനും ചെയ്യാനും ഒരു ആകാംഷ എന്ത് കഴിച്ചാലും ഉണ്ടാക്കിനോക്കാൻ ഒരു അതി സമർത്ഥ,--നന്നാവുമോ എന്നൊക്കെ  കഴിക്കുന്നവർ തീരുമാനിക്കും -എന്റെ സഹായത്തിനു നിങ്ങൾക്കും എന്റെ കൂടെ ചേരാം 

വേണ്ട ചേരുവകൾ
ചിക്കൻ അര കിലോ
വറുത്തമാവ് ഒരു കപ്പ് (ഉരുളയ്ക്ക് ആവശ്യമായത്)
വെളുത്തുള്ളി 5 അല്ലിആകെ

 ഇഞ്ചീ ഒരുകഷണം 

കൊ ച്ചുള്ളി പത്തെണ്ണം
ഇറച്ചി മസാല ആവശ്യത്തിനു
പച്ചമുളക് രണ്ടെണ്ണം
തക്കാളീ രണ്ടു 

ജീരകം  ഒരു സ്പൂൺ
തേങ്ങ പീര അരകപ്പ് 
തേങ്ങ പാൽ ഒരു കപ്പ്
കുരുമുളക് രണ്ട് സ്പൂൺ
മഞ്ഞപ്പൊടി, ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:  കോഴി ഇറച്ചി ചെറിയ ചെറിയ കഷണങ്ങളാക്കി നുറുക്കി ചെറു നാരങ്ങയോ തൈരോ ഒഴിച്ച് വൃത്തിയായി കഴുകി എടുക്കുക . ഇതിലേക്ക് മഞ്ഞൾപൊടി, മല്ലി പൊടീ കുരുമുളക് പൊടി
കറുവാപട്ട ,ഗ്രാമ്പു പെരിജീരകംവെളുത്തുള്ളി രണ്ടെണ്ണം ചതച്ചത് , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി  ഒരുമണിക്കൂർ റെഫി ജെറെ റ്റെറിൽ വയ്ക്കുക. എടുത്തശേഷം എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കൊച്ചുള്ളി ഇഞ്ചി അരി ഞ്ഞതും പച്ചമുളകുകീറിയതും ഇട്ടു വഴറ്റുക വഴന്നു മൂക്കുമ്പോൾ   ചിക്കൻ അതിലിട്ട് ഒന്നുകൂടി വഴറ്റുക അതിനുശഷം
കറിവേപ്പില ഇട്ട്  അൽപ്പം വെള്ളം കൂടി ഒഴിച്ച് കുറുകെ വേവിക്കുകകുറുകി തുടങ്ങുമ്പോൾ തേങ്ങാപാലും ഒഴിച്ച് ഒന്ന് ചൂടാക്കി അടുപ്പിൽ നിന്നും വാങ്ങാം
ഇനി മറ്റൊരു പാത്രത്തിൽ വറുത്ത അരി പൊടി തിളച്ച വെള്ളത്തിൽഒരുസ്പൂണ്‍ ജീരകവും പാകത്തിന് ഉപ്പും ചേർത്ത്  കുഴച്ചെടുത്ത്അരകപ്പ് തേങ്ങാപീരയും ചേര്ത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി മാറ്റി വെക്കുക .ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക   തിള വരുമ്പോൾ ഉരുളകൾ അതിലേക്ക് ഇടുക.വെന്തു കഴിയുമ്പോൾ മാറ്റിവെച്ചിരിക്കുന്ന  കോഴികറിയും കൂടെ മിക്സ് ചെയ്തു ചൂടോടെ കഴിക്കുക 

Comments

Popular Posts