(പുട്ടോ )

ഫിലിപ്പീനോ നോ റൈസ് കേക്ക് 

 നമ്മൾ കഴിക്കുന്ന  ഇഡലി അല്ല --എങ്കിൽ പുട്ട്‌ ആണോ അതുമല്ല   പേര് കേട്ടാലോ --പുട്ടിനോട് നല്ല സാമ്യം സംശയിക്കേണ്ട ഇനി വട്ടയപ്പമാണോ എന്ന് ചോദിച്ചാലോ ആണെന്നും പറയാം അല്ലെന്നും പറയാം നമ്മ ൾ വട്ടയപ്പത്തി നു മുട്ട ചേർക്കില്ല അതുകൊണ്ട് അങ്ങനെയും യും കരുതാൻ വയ്യ ഏകദേശം അതുപോലെയൊന്നു-- ഇതുംഒരു  മറുനാട്ടുക്കാരി തന്നെ  ,ഒരു ഫിലിപ്പൈൻ ഡസേർട്ട്  .കഴിക്കാൻ ഒന്നാന്തരം  സ്വാദും-- ഉണ്ടാക്കി നോക്കികൊള്ളൂ  പറയാൻ മറന്നു എന്റെ ഒരു അന്തർ ദേശീയക്കൊലാ ബറേ റ്റെഡു  കുടുംബംനിങ്ങൾ ആദ്യായിട്ട് കേള്ക്കുന്ന മംഗ്ലീഷ് ആണല്ലേ  ആശരിയാണ് അതാണിപ്പോൾ എനിക്കുമിവിടെ -എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഭക്ഷണം വേണ്ടേ അപ്പോൾ ഞാൻ ഉണ്ടാക്കുന്ന രീതികള എല്ലാം കൂടി സമന്യായി പ്പിച്ചു ഇവിടെ സായിപ്പ് മരുമോനും ഫിലീപീനി മരുമോളും കഴിക്കാതെ പോവരുത് അതിനു ഫിലീീപിനി മരുമോളുടെ അമ്മ പഠിപ്പിച്ചു തന്ന   പൂട്ടോയെന്ന ഒരു വിഭവം നമ്മള്ക്കും പരീക്ഷിച്ചു നോക്കാം എന്താ ആവാമല്ലേ 



  വേണ്ടതായ സാധനങ്ങൾ 

2 കപ്പ്‌ അരിപൊടി 

2 പഞ്ചസാര 

1  1/2 ടി സ്പൂണ്‍ ബേകിംഗ് പൌഡർ 

2 കപ്പ് തേങ്ങ പാല് 

2 1/2കപ്പ് വെള്ളം 

1/2 കപ്പ്
ഉരുകിയ ബട്ടർ 

 2 മുട്ട 
ചീസ് ടോപ്പിംഗ് വേണമെങ്കിൽ 

ഫുഡ്‌ കളർ  (optional)

1 ടി സ്പൂണ്‍ . കപ്പപൊടി വേണമെങ്കിൽ 
വാനില ഫ്ലേവറിന് വേണ്ടി അര ടി  സ്പൂണ്‍ വാനില എസ്സന്സ് ചേര്ക്കാം 


ഒരു പാത്രത്തിൽ അരിപൊടി പഞ്ചസാര വെള്ളം,ബേകിംഗ് പൌഡർ ചേർത്ത് നല്ലതുപോലെ കുഴച്ചു    ഒരു മണിക്കൂർ അടച്ചു  വെക്കുക.അതിനുശേഷം     മറ്റൊരു പാത്രത്തിൽ പാൽ മുട്ടബട്ടർ  നല്ലതു പോലെപതപ്പിച്ചുവീണ്ടും അരമണിക്കൂർവെക്കുക പിന്നീട് ഈ രണ്ടു മിശ്രി തങ്ങളും   കൂടി തേങ്ങാപാൽ കൂട്ടി ഒഴിച്ച്  യോജിപ്പിക്കുക   അപ്പചെ മ്പിൽ തട്ട് തിരിച്ചു വെച്ച് കപ്പ്‌ കേക്ക് മോൾഡി ൽ  ബട്ടർ  തടവി ഓരോന്നിലും ഈ ബാറ്റർ ഒഴിച്ച്ഓരോ കപ്പിന്റെയും നടുവിലായി  ചീസ് മുറിച്ചു ഈ കാണുന്ന രീതിയിൽ വെക്കുക(പേപ്പർ കപ്പ് മോള്ഡ്) ഉപയോഗിക്കാം  പിന്നീടു     ആവികയറ്റി ഏടുക്കുക ഒരു ഇരുപതു ഇ രുപത്തഞ്ചു മിനിറ്റ് വേവിച്ചാൽ മതി  പാത്ര തിനുള്ളിൽ   ആവിവെള്ളം  താഴെ ഈ കൂട്ടിലേക്ക് വീഴാതെ ഇരിക്കാൻ ഒരു കട്ടിയുള്ള  ടവ്വൽ മുകളിൽ   ഇട്ടു കൊടുത്തു ക്കൊണ്ട്  അപ്പചെമ്പ് മൂടുക   അപ്പോൾ നീരാവി അതിൽ പിടിച്ചു കൊള്ളുകയും ചെയ്യും  തണുത്തതിനു   ഉപയോഗിക്കു ക  
അരിപൊടിക്ക്  പകരം ഓൾ പർപോസ് പൊടി എടുക്കാം പാലിന് പകരം മിൽക്ക് മൈഡ് ചേർക്കാം  

Comments

Popular Posts