കാത്തുസ് സ്പെഷ്യല്‍ചിക്കെന്‍

ചിക്കന്‍-അരക്കിലോ



ടുമാറ്റോ കെച്ചപ്പ്-മൂന്നു  ടീസ്പൂണ്‍ 
ബാര്‍ബക്യൂ സോസ്
(അല്ലെങ്കില്‍ സോയ സോസ് ) നാല്  ടീസ്പൂണ്‍ 
കുരുമുളകുപൊടി അര ടീസ്പൂണ്‍
 മുളകുപൊടി അരടീസ്പൂണ്‍
മല്ലിപൊടി മൂന്നു   ടീസ്പൂണ്‍ .
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഗരംമസാല അരടീസ്പൂണ്‍
പച്ചമുളക് രണ്ടു എരിവിനു അനുസരിച്ച്
ഇഞ്ചി  കഷ്ണം 
സവാള രണ്ടു 
വെളുത്തുള്ളിമൂന്നു  ചുള
 കുരുമുളകുപൊടി- അര ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട് 
ഉപ്പ് പാകത്തിന് 


ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിഎടുത്തു കുറച്ചു വിനീഗരില്‍ കഴുകി വയ്ക്കുക. ബാര്‍ബക്ക്യൂ  സോസ് ടൊമാറ്റോ സോസ്മഞ്ഞള്‍ പ്പൊടി  ഗരംമസാല ഉപ്പു  ചേരുവകകള്‍ ചിക്കനില്‍  ചേര്‍ത്തിളക്കി നാലു മണിക്കൂറെങ്കിലും മാറ്റി വയ്ക്കണം. 

ഒരു ചീനച്ചട്ടി ചൂടാക്കി അല്‍പം എണ്ണയൊഴിച്ച് മു റിചു വെച്ച  സവാളആദ്യം ഇട്ടു വഴ്റ്റി അതിലേക്കു യഥാക്രമം   ഇഞ്ചി പച്ചമുളക്  വെളുത്തുള്ളി ചെറുതായി മുറിച്ചു വെച്ചത് ചേര്‍ത്തു    മൂപ്പിച്ചു  എടുക്കുക അതിലേക്കു മല്ലിപൊടിമുളകു പ്പൊടി  ഇട്ടു ഒന്നുകൂടി മൂപ്പിക്കുക പിനീട് പുരട്ടി വെച്ച ചിക്കന്‍ ഇതിലിട്ട് മൂനുമിനിട്ടു നേരം  ഇളക്കി അധികം വെള്ളം ഒഴിക്കാതെ മൂടിവെച്ചു   തീ കുറച്ച് വേവിച്ചെടുക്കാം. ആവിവെള്ളം ത്തന്നെ മതിയാവും വെന്തു കഴിഞ്ഞതിനുശേഷം പിനീട്  മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.  ചെറിയ മധുരം ഉള്ളതുക്കൊണ്ട്കു ട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.

Comments

  1. ഇന്നു എന്തായാലും ഇതൊന്നു പരിഷിച്ചു നോക്കിയിട്ട് തന്നെ കാര്യം ....താങ്ക്സ് .

    ReplyDelete

Post a Comment

Popular Posts