ചെറു നാരങ്ങ അച്ചാര്‍ ,
ഇന്നത്തെ കുട്ടികൾക്ക് നന്നായി അച്ചാറിടാൻ അറിയുമോ എന്നെനിക്ക് സംശയമാണ്.എങ്കിൽ ഈവിധം ഒന്ന് പരീക്ഷിച്ചു നോക്കുക
ഇരുപത്തഞ്ചു ചെറു നാരങ്ങ ആവി കയറ്റിയോവെള്ളത്തിൽ ഇട്ടു തിളപ്പിച്ചതിനുശേഷമോ അതുമല്ലെങ്കിൽ ,നല്ലെണ്ണയില്‍ വാട്ടിയോഎടുക്കുക..അതിനുശേഷം വെള്ളവും എണ്ണയും വൃത്തിയായി തുടച്ചു കളയണം അതിനുശേഷം നാലായി മുറിച്ചു ഉപ്പു പുരട്ടി ഒരു ദിവസം വെയ്ക്കുക അതിനുശേഷം മാത്രം അച്ചാര്‍ ഇടുന്നതാണ് നല്ലത് . ഉപ്പു നന്നായി പിടിക്കാൻ വേണ്ടിയാണിത്
ഇതിലേക്ക് വേണ്ട മറ്റു ആവശ്യമുള്ള സാധനങ്ങള്‍

നാലായി മുറിച്ച ചെറുനാരങ്ങാ 25 എണ്ണം
ഉപ്പ് 1/2 കപ്പ്ആവശ്യമുള്ള അത്ര
നല്ലെണ്ണ 1/4 കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ഉലുവപ്പൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി കൊത്തി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 12 എണ്ണം
കറിവേപ്പില 2 തണ്ട്
മുളകുപൊടി ആറു ടേബിള്‍സ്പൂണ്‍
വേണ്ടതനുസരിച്ചു
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
കായപ്പൊടി ഒരു ടീസ്പൂണ്‍
വിനാഗിരി 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട് പൊട്ടിക്കുക. തീ കുറച്ച് ഉലുവ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ ചേര്‍ത്ത് രണ്ടുമിനിറ്റ് മൂപ്പിക്കുക. പിന്നീട് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം ഇവ ചേര്‍ത്ത് മൂപ്പിക്കുക. മസാലക്കൂട്ട് ചൂടായിക്കഴിയുമ്പോള്‍ ഇതിലേക്ക് ഉപ്പിലിട്ട നാരങ്ങയും വിനാഗിരിയും ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പു ചേര്‍ക്കുക. ഏകദേശം രണ്ടുമിനിറ്റ് തിളയ്ക്കാന്‍ തുടങ്ങുന്നതുവരെ ചൂടാക്കുക. അടുപ്പില്‍നിന്ന് വാങ്ങി തണുത്തശേഷം കുപ്പിയില്‍ പകരുക.നല്ല പുളിയുള്ളനാരങ്ങയാണെങ്കിൽ ഒന്ന് രണ്ടു സ്പൂണ്‍ തേന്‍ ക്കൂ ടി ചേര്‍ക്കൂ.നല്ല രുചിയുള്ള അച്ചാര്‍ തയാറായിക്കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു ഉപയോഗിച്ചോളൂ

നന്ദി ട്ടോ.....
ReplyDeleteനന്ദി ട്ടോ.....
ReplyDeletegood '
ReplyDeleteThis comment has been removed by a blog administrator.
ReplyDelete