മുടിക്ക്തകും ചെപ്പടി വിദ്യ

   കേശ സംരക്ഷണമോ?

 ആര്‍ക്കുണ്ട് ഇതിനൊക്കെ  നേരം?പക്ഷെ  ,മനുഷ്യ സൌന്ദര്യത്തില്‍ മുടിക്കുള്ള പങ്കു പാടെ വിസ്മരിച്ചു കൂടാ പണ്ടുകാലത്ത് അമ്മ്മ്മമാര്‍ ചെയ്തു പോന്നിരു ന്ന കേശ സം രക്ഷണം വേണമെന്ന് ഞാന്‍ പറഞ്ഞാല്‍ അത് നടക്കുമെന്ന് തോന്നുന്നില്ല 
ചില നമ്മളാല്‍ കഴിയുന്ന ചെറു  വിദ്യകള്‍ ഉ പ യോഗിച്ചു നോക്കൂ ഇനി അടുക്കള വിട്ടു ബ്യൂട്ടി പാര്‍ലറുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമേ ഇല്ല 


കേശ സമരക്ഷണത്തില്‍ നമ്മള്‍ ഉലുവ മുടികൊഴിച്ചില്‍, താരന്‍, വരണ്ട ശിരോചര്‍മം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമിത ,കണ്ടു നോക്കൂ 


 ,, ഉലുവ.  
കടപ്പാട് ഗൂഗിള്‍

ആര്യവേപ്പില പേന്‍ ശല്യമൊഴിവാക്കാനും ശിരോചര്‍മത്തിനുണ്ടാകുന്ന അണുബാധ തടയാനും ആര്യവേപ്പില അരച്ചു തേയ്ക്കുന്നതു ഗുണം ചെയ്യും.  

വിനെഗര്‍ മുടിയ്ക്ക് മൃദുത്വവും തിളക്കവും ലഭിയ്ക്കുവാന്‍ വിനെഗര്‍ നല്ലതാണ്. മുടി അല്‍പം വിനെഗര്‍ ചേര്‍ത്ത വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.  

മയിലാഞ്ചി മയിലാഞ്ചി മുടി വളര്‍ച്ചയ്ക്കും മുടി നരയ്ക്കാതിരക്കാനും സഹായിക്കും.  

വെളിച്ചെണ്ണ വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്കു പറ്റി നല്ലൊരു വസ്തുവാണ്. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നതു ഗുണം ചെയ്യും.  
ചെറുനാരങ്ങാനീര് മുടി കൊഴിച്ചിലും താരനും തടയാന്‍ ചെറുനാരങ്ങാനീര് നല്ലതാണ്.  
തൈര് തൈര് മുടിയ്ക്കു ചേരുന്ന നല്ലൊന്നാന്തരം കണ്ടീഷണറാണ്. ഇത് നേരിട്ടോ തേന്‍, ചെറുനാരങ്ങാനീര് എ്ന്നിവ ചേര്‍ത്തോ മുടിയില്‍ തേയ്ക്കാം.  

നെല്ലിക്ക നെല്ലിക്ക ഭക്ഷണമാണെങ്കിലും ഇത് മുടി സംരക്ഷണത്തിനും ഉപയോഗിക്കാം. നെല്ലിക്ക ഉണക്കിപ്പൊടിച്ചു തേയ്ക്കുന്നതു ഗുണം ചെയ്യും.



ഷിക്കാക്കായ് ഷിക്കാക്കായ് പൊടിച്ചു തലയില്‍ തേയ്ക്കുന്നത് ഷാംപൂവിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ്.  

നാളികേരപ്പാല്‍ നാളികേരപ്പാല്‍ മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാന്‍ ഇതു സഹായിക്കും.  

ചെമ്പരത്തി ചെമ്പരത്തിയുടെ പൂവും ഇലയുമെല്ലാം അരച്ചു തലയില്‍ തേയ്ക്കുന്നത് ഷാംപൂവിന പകരം വയ്ക്കാവുന്ന ഒന്നാണ്. ചെമ്പരത്തിപ്പൂവിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും ഗുണം ചെയ്യും.  

ഷിയ ബട്ടര്‍ ഷിയ ബട്ടര്‍ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.    

തേന്‍ തേന്‍ മുട്ടവെള്ള, തൈര് എന്നിവയില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കാം.ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും. മുടിയ്ക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യും.  

ലാവെന്‍ഡര്‍ ഓയില്‍ ലാവെന്‍ഡര്‍ ഓയില്‍ മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊന്നാണ്. ഇത് മുടിയുടെ അടിവേരുകള്‍ക്ക് ബലം നല്‍കും.  

മല്ലിയില മല്ലിയില അരച്ച് തൈരുമായി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നതു ഗുണം ചെയ്യും.

കറ്റാര്‍ വാഴ കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ബി മുടിവളര്‍ച്ചയ്ക്കും മുടിയുടെ തിളക്കത്തിനും സഹായിക്കുന്ന ഒന്നാണ്.  

ആവണക്കെണ്ണ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു എണ്ണയാണ് ആവണക്കെണ്ണ. ഇത് മുടികൊഴിച്ചില്‍ കുറയാനും സഹായിക്കും.  

മുട്ട നല്ലൊന്നാന്തരം കണ്ടീഷണറാണ് മുട്ട. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ചു കഴുകിക്കളയാം. അല്ലെങ്കില്‍ മറ്റു ഹെയര്‍ പായ്ക്കുകള്‍ക്കൊപ്പം ഉപയോഗിക്കാം.  


ആഹാരത്തില്‍ വിറ്റാമിനുകളുടെ കുറവ്, തലയില്‍ ചൂടുവെള്ളം സ്ഥിരമായി ഉപയോഗിക്കുക, പാരമ്പര്യം, എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. ഇലക്കറികളും, പഴവര്‍ഗങ്ങളും, ആഹാരത്തില്‍ കൂടൂതലായി ഉള്‍പ്പെടുത്തുക നാരസിംഹ രസായനം സേവിക്കുക, കൈയ്യന്യാദി കേരം, കുന്തളകാന്തി കേരം എന്നിവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി കുളിക്കുക എന്നിവ ചെയ്താല്‍ കുട്ടിയുടെ മുടിയ്ക്ക് കരുത്തും വളര്‍ച്ചയും ഉണ്ടാകും. 



ഇനി  പറയൂ എങ്ങനുണ്ട്   ഈ മാജിക് വീട്ടു വിദ്യ ബെസ്റ്റ് ഓഫ് ലക് 

Comments

Popular Posts