പഫ് ബോൾ മഷ്രൂം
കാട്ടിലെ കോഴി അവിടെ വിടെ വലിയമുട്ടയിട്ടിട്ട് ആരും കാണാതെ ഓടിപോയതാണു എന്നോര്ത്തോ ?-- സംശയിക്കേണ്ട നോര്ത്ത് അമേരിക്കയിൽ കണ്ടു വരുന്ന ആനമൊ ട്ടയോളം വലിപ്പമുള്ള പോഷക മൂല്യമുള്ള ഒരു ആന കൂണ്‍ പഫ് ബോൾ മഷ്രൂംഅല്ലെങ്കിൽ കാൽ വേഷിയ ജയന്റീയ എന്നാ ശാസ്ത്രീയ നാമ അറിയ പ്പെടുന്ന ഫംഗസ് ഇനത്തിൽ പ്പെട്ട ഒരു കൂൺ ആണിതു
കൂണുകൾ നമുക്കേവര്ക്കും സുപരിചിതമാണ് എല്ലാകുനുകളും തിന്നുന്നതിൽ അപരിചിതമായിരുന്നു. മിക്കവയും ഞാൻ കണ്ടിട്ടുണ്ടെങ്കിലും വിഷമയം ഉള്ളവ ആകുമോയെന്നു പേടിച്ചു മിക്കവയും കഴിചിരുനില്ല ,
എന്റെ കുട്ടികാലത്ത് വയനാട്ടിലെ ഞങ്ങളുടെ തോട്ടം സൂക്ഷിപ്പുകാർ ആയിരുന്നചില ആദിവാസി കുടുംബങ്ങൾ ഇതെല്ലാം പറിച്ചു കൊണ്ടുവന്നുപലതരത്തിൽ ഉണ്ടാക്കി കഴിക്കുന്നത് കൌതുക ത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട് ഒന്ന് കഴിക്കണമെന്ന് കൊതിയുണ്ടായിരുന്നെങ്കിലും വീട്ടില് നിന്ന് അടി പേടിച്ചു വേണ്ടന്നു വെക്കും അന്ന് അവർ കഴിച്ചിരുന്ന പലതും ഈ ആധുനിക കാലത്ത് ഞങ്ങൾ വില കൊടുത്തു വാങ്ങി കഴിക്കുന്നു ,ഉദാഹരണത്തിന് ഞണ്ട് അവർ പിടിച്ചു കഴിക്കുന്നത്‌കണ്ടു അവിടെ നിന്നും ഓടിപോയി ഒളിഞ്ഞു നോക്കിയിട്ടുണ്ട് തവളയെ പിടിക്കുന്നതും കാന്താരിമുളക് തേച്ചു പുരട്ടി ചുട്ടു തിന്നുന്നതും കണ്ടിട്ടുണ്ട് , വർഷങ്ങൾ കഴിഞ്ഞപ്പോൾ അതെല്ലാം ഇപ്പോൾ തീൻ മേശയിലെ നമ്മുടെയും വിഭവങ്ങളായി -
വർഷകാലങ്ങളിൽ പറമ്പുകളിലോ,ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ് കൂൺ . സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികൾ കിടക്കുന്ന സ്ഥലങ്ങൾ ചതുപ്പ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കുന്ന
Iചില കുമിളുകൾ ഭക്ഷ്യയോഗ്യവും (ഉദാ. സാലിയോട്ട, മൊറൽ) സാധാരണയായി ചുവപ്പും മഞ്ഞയും കലർന്ന നിറങ്ങളുള്ള കുമിളുകൾ മറ്റു ചിലത് വിഷമുള്ളതുമാണ്. . ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും 2,000-ത്തോളം മാത്രമെ ഭക്ഷ്യയോഗ്യമായുള്ളു. ഇതിൽ തന്നെ സു. 25 ഇനങ്ങളാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ യോജിച്ചത്.നമുക്ക് സുപരിചിതമായ കൂണുകൾ വളരെ വിരളമാണ്,ഒരു മഴ പെയ്തു കഴിഞ്ഞാൽ നല്ല ഈർപ്പമുള്ള പ്രദേശത്ത് മോട്ടകൂണുകൾ കൾ മുളച്ചു പൊങ്ങുംആ ദിവസം തന്നെ അതിനെ കണ്ടെത്തി അറിവെച്കുകയും ചെയ്യുന്നു രണ്ടാമത്തെ ദിവസം അത് ഭക്ഷ്യയോഗ്യമല്ല
ആഹാരത്തിനനുയോജ്യമായ കുമിൾജാതികളിൽ ധാരാളം ജീവകങ്ങളും മാംസ്യവും അടങ്ങിയിട്ടുണ്ട്. തയാമിൻ, നിയാസിൻ, റിബോഫ്ളേവിൻ തുടങ്ങിയ ജീവകങ്ങളാണ് അധികവും. കുമിൾമാംസ്യം മറ്റു സസ്യങ്ങളിൽനിന്നു ലഭിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ് . ആയുർവേദത്തിലും ഹോമിയോപതിയിലും ഉപയോഗിക്കുന്ന പല മരുന്നുകളിലും കൂൺ ഒരു പ്രധാന ഘടകമാണ്.. രക്തത്തിലെ കൊളസ്റ്ററോൾ കുറയ്ക്കുന്നതിനും, പോളിയോ, ഇൻഫ്ളുവൻസ തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്.
വിദേശത്തു വന്നതില്‍ പിന്നേ ഞാന്‍ ചില യിനം കൂണുകള്‍ക്കണ്ട് അതുഭുധപെട്ടു പോയിട്ടുണ്ട് അതിൽ ഒന്നാണ് പഫ് ബോൾ മഷ്രൂംi
ഇവിടെ നോര്ത്ത് അമേരിക്കയിൽ കുടിയേറിയ യുടനെ ഒരു ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ ഒരു മഴ പെയ്തു കഴിഞ്ഞ ഉടനെ പുറത്തു നിന്നും നിന്നും ഇതുപോലൊന്ന് ഞാൻ കണ്ടു പറിച്ചെടുത്തു ആദ്യം കുട്ടികൾ കളിച്ചു മാറാന് വെച്ച വെള്ള പന്ത് ആണെന്ന് കരുതിസദാ
ഇലപൊഴിയും സമയത്തു സെപ്റെബ ർമാസങ്ങളിൽ ( ഫാൾസമയത്ത്) ഇലകൾ പൊഴിഞ്ഞു നിലത്തു കിടന്നു ജീര്ണ്ണാ വസ്ഥ പ്രാപിക്കുമ്പോൾ ഇതിങ്ങനെ പൊട്ടി മുളചു പൊങ്ങി വരും . തണ്ട് ഉണ്ടാവുകയില്ല ഒരു വെളുത്ത ബലൂണ്‍ പോലെ, ചില സമയത്ത് മരങ്ങൾ മുറിച്ചു മാറ്റുമ്പോൾആ മുറിച്ചു മാറ്റിയ ഇടങ്ങളിൽ ആണിവ മുളച്ചു പൊങ്ങുന്നത് ഒരുതരം ഫങ്കസ് പ്രവര്ത്തനം മൂലമാണ് ഈയിനം ക്കൂ ണുകൾ ഉണ്ടാവുക അതായതു ഈര്പ്പം ഉള്ള സമയത്ത് സാധാരണ കൂണുകൾ പോലെ തന്നെ ,ചെറിയ ഇനവുംനിലവിലുണ്ട്
ഇതറിയാനുള്ള ആകാംഷ മൂത്ത് ഞാൻ കടയില്‍ നിന്നും വാങ്ങി കറിവെച്ചു നോക്കിയിട്ടുണ്ട് നമ്മളുടെ നാട്ടിലുള്ള കൂണിന്റെ രുചി തന്നെയ്യാണ്
ഞാൻ പണ്ട് കണ്ടിട്ടുള്ളതും ആദിവാസികൾ കഴിചിരുന്ന തുമായ വനത്തിൽ കാണപ്പെടുന കൂണുകൾ കൂടുകളിലാ ക്കി വിൽപ്പനയ്ക്ക് പച്ചകറി കടകളിൽ വെച്ചിരിക്കുന്നുഞാൻ കണ്ടു അത് കൂടാതെ ,പ്രധാന വിഭവമായ പിറ്റ്സ ,സൂപ്പുകളിൽ നിന്നും ഞാൻ ഇവ കഴിച്ചിട്ടുമുണ്ട്
ഒരു വലിയ ഫുട്ട് ബോളി ന്റെ .വലിപ്പം വരുന്ന ഒരു വെള്ള കൂൺഅതു ഭക്ഷ്യ യോഗ്യമോ എന്നൊന്നും അന്ന് അറിഞ്ഞിരുന്നില്ല അത് കൊണ്ടുവന്നു വീട്ടുകാരെ കാണിച്ചപ്പോൾ ദൂരെ കളഞ്ഞേക്കൂ വിഷം ഉള്ളവയാവും എന്ന് പറഞ്ഞു വേറെ പൊല്ലാപ്പിനൊന്നും പോവേണ്ട ന്നു ഞാൻ അത് മനസില്ലാമനസോടെ ദൂരെ കളഞ്ഞു ഒന്ന് മണത്തു നോക്കുവാൻ പോലുംഅന്ന് ഞാൻ മിനകെട്ടില്ല കാരണമുണ്ട് അത് പോലെചില വിഷ കൂണു കളും ഉണ്ടത്രെ ,,പുറം വെള്ളയും ഉള്ഭാഗംവയലെറ്റ് കളര് ഉള്ള തുമായാവ ഭക്ഷ്യ യോഗ്യമല്ല വെള്ളനിറത്തോട് കൂടിയവമാത്രമാണ് ഭക്ഷ്യയോഗ്യംവെള്ള കൂനുകളിൽ തന്നെ ഉള്ളില മറ്റൊരു കൂൺ ആകൃതിയാണ് ഉള്ളതെങ്കിൽ അതിഉ കൊടിയ വിഷമുള്ള കൂൺ ആണ് ചിത്രം നോക്കുക പിന്നീടു ഞാനിവയെ കുറിച്ച് പഠിക്കാൻ തുടങ്ങി ,,-
പരീക്ഷണാർത്ഥം ഇവയെ ഒരിക്കൽ നീളത്തിൽ മുറിച്ചെടുത്തു ഉപ്പും മുളകും വെളുത്തുള്ളി പേസ്റ്റ്ഗോതബ് പൊടി യിൽ ൽ മുക്കി ഫ്രൈ ചെയ്തു , ഇപ്പോൾ മറ്റു കൂണുകൾ വെക്കുന്ന രീതിയിൽ ഞാൻ പഫ് മഷ് റൂം ഉണ്ടാക്കാറു ണ്ട് കൂടാതെ സൂപ്പിന്റ്റ കൂടെ യും നൂഡിൽസ് ന്റെ കൂടെയും ചേർക്കാറുണ്ട്
ആവശ്യമുള്ള സാധനങ്ങൾ
അരകിലോഗ്രം കൂൺ
മഞ്ഞള്‍പ്പൊടി---1 /2 ടീസ്പൂണ്‍
സവാള ചതുരത്തില്‍ അരിഞ്ഞത്----1 ഇടത്തരം
പച്ചമുളക് അറ്റം പിളര്‍ന്നത് ---2
കറിവേപ്പില---1 തണ്ട്
തക്കാളി അരിഞ്ഞത് ---1 ഇടത്തരം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ---1 ടേബിള്‍ സ്പൂണ്‍
ഗരം മസാല ---1 /2 ,1 ടീസ്പൂണ്‍
മീറ്റ് / ചിക്കന്‍ മസാല പൌഡര്‍ ----1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി--1 ടീസ്പൂണ്‍
മുളകുപൊടി---1 ടീ സ്പൂണ്‍
എണ്ണ --2 ടേബിള്‍ സ്പൂണ്‍
കടുക് ---1 /2 ടീസ്പൂണ്‍
ഉപ്പ് ---പാകത്തിന്
വെള്ളം ---ആവശ്യത്തിനു
അരയ്ക്കുന്നതിനു ആവശ്യമായ ചേരുവകകൾ
ചുരണ്ടിയ തേങ്ങ--1
ജീരകം ----1 /2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ---1 /4 ടീ സ്പൂണ്‍
പച്ചമുളക്----2
ഉപ്പ് ---പാകത്തിന്
തയ്യാറാക്കുന്ന വിധം
കൂൺ വൃത്തിയായി കഴുകി,ചെറിയ കഷ്ണങ്ങളായി മുറിക്കുക...
1 /2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചു സമയം വെക്കുക...
പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക....അതിനു ശേഷം
സവാള,പച്ചമുളക്,കറിവേപ്പില വഴറ്റുക...
പിന്നീട് തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റണം....
മല്ലിപ്പൊടിയും, മുളകുപൊടിയും, ചിക്കന്‍/മീറ്റ് മസാലയും ,ഗരം മസാലയും ചേര്‍ക്കുക...
പൊടികള്‍ മൂത്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് വഴറ്റുക.....
ഇതിലേക്ക് മഷ്രൂം ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക....
1 /4 കപ്പ് വെള്ളം ചേര്‍ത്തു ,പത്രം മൂടി ഇടത്തരം തീയില്‍ വേവിക്കുക...
അരമണിക്കൂർ വേവ് മതി
ഇതോടൊപ്പം ,തേങ്ങ,മഞ്ഞള്‍പ്പൊടി ,ജീരം,പച്ചമുളക് ,ഉപ്പ് ഇവ സ്വല്‍പ്പം വെള്ളം ചേര്‍ത്തു നല്ല പേസ്റ്റ് ആയി അരച്ചെടുക്കുക...
ഈ പേസ്റ്റ് വേവിച്ച മകൂണിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക ഒന്ന് തിളച്ചതിനു ശേഷം വാങ്ങി ഉപയോഗിക്കുക
കൂൺ സൂപ്പ് ക കനം കുറച്ചരിഞ്ഞത് - 250 ഗ്രാം
ഉള്ളി (അരിഞ്ഞത്) - 3 എണ്ണം
ചിക്കന്‍ അല്ലങ്കെില്‍ വെജിറ്റബിള്‍ സ്‌റ്റോക്ക് - 500 മില്ലി
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി - 1 ടീ സ്പൂ
കോഫ്‌ളവര്‍ 3 ടേബിള്‍സ്പൂ
അലങ്കരിക്കുവാന്‍ ഫ്രഷ് ക്രീം ആവശ്യത്തിന്
പാകം ചെയ്യുവിധം
രണ്ടു സ്പൂൺ ബട്ടെർ ചൂടാക്കിയതിൽഅരിഞ്ഞുവെച്ച കൂൺ കഷണങ്ങളും വഴറ്റി യഥാക്രമം , ഉള്ളി, വെളുത്തുള്ളി ചതച്ചത്,ചേർത്ത് വഴറ്റുക അതിലേക്കു ചിക്കന്‍ സ്‌റ്റോക്ക് അല്ലെങ്കില്‍ വെജിറ്റബിള്‍ സ്‌റ്റോക്കില്‍ വേവിക്കുക. .വേവിച്ചുവരുമ്പോൾ അരകപ്പ് ക്രീം അഥവാ ഇവാപോറെറ്റെഡ് മിൽ ക് ഒഴിച്ചുകൊടുക്കണം കുറുകിവരുമ്പോൾ ഒരു നുള്ള് ജാതികപൊ ടിയും ഉപ്പും ചേർത്ത് വാങ്ങിവെക്കുക .
Comments
Post a Comment