keyil
കണ്ടോ കണ്ടോ കെയില് കണ്ടോ ഞാൻ നട്ടുണ്ടാക്കിയതാ- ഈ ഇല കണ്ടിട്ട് എല്ലാവർക്കും സന്തോഷം തോന്നണു ണ്ടാവും ല്ല്യേ? എനിക്ക് നിശ്ചയമായിട്ടുമുണ്ട് -- വിത്ത് പാവി മുളപ്പിച്ചു നട്ടു നനച്ചുവെള്ളം ഒഴിച്ച് തൊട്ടു തലോടി -സ്വന്തം കൈയ്യാൽ സ്വന്തം പറമ്പിൽ നിന്നു ൽ പാദിപ്പിച്ച -പെട്ട പോഷഗുണങ്ങൾഎമ്പാടും അടങ്ങിയ കെയിൽ എന്റെ കൊച്ചു പച്ചക്കറി തോട്ടത്തിൽ നിന്ന്---കണ്ടോ
-കണ്ടോ കണ്ടോ കെയില് കണ്ടോ ഞാൻ നട്ടുണ്ടാക്കിയതാ
സായിപ്പിന്റ പ്പച്ചക്ക റി തോട്ടം
എന്നിവർക്കറിയാം 'അമ്മ കിളയ്ക്കരുത് ജോയ്ന്റ്സ് പൈൻ ഉണ്ടാവും പിനീട് അവിടെ വേദന ഇവിടെ വേദന എന്നൊക്കെ പറഞ്ഞു എന്റെ അടുത്ത് വന്നേക്കരുത് എന്ന് എന്ന് എന്റെ മകൻ എ എന്നെ മുബൈ ശട്ടം കെട്ടിയിട്ടുണ്ട്
--പോടാ ചെക്കാ ജീവിക്കയാണേൽ അധ്വാനിച്ചു ജീവിക്കണം എന്ന് ഞാനൊരു ഫിലോമിന സ്റ്റൈലിൽ അങ്ങ് അങ്ങ് തട്ടി വിട്ടു കൂന്താലിയുമെടുത്തു പരപരാ രാവിലെ തോട്ടത്തിലേക്കിറങ്ങും അല്ലേൽ ഈ ചുട്ട ചൂടിന് വെളിയിൽ നിൽക്കാൻ പോലും കഴിയില്ല -അതൊന്നും എനിക്ക് കേള്കണ്ടന്നു അവനും എനിക്കിങ്ങനെയൊക്കെ ചെയ്താലേ ജീവിക്കാൻ പറ്റൂന്ന് ഞാനും ചാവുമ്പം ചാവട്ടെ അതുവരെ --വെറുതെ ഇരിക്കല് എന്റെ നിഘണ്ടു വിലിൽ ഇല്ലെന്നും പറഞ്ഞതു അവനോടു വഴക്കിനു നില്കുംസ്എന്തായാലും വിഷമില്ലാത്ത പച്ചക്കറികൾ അതല്ലേ ആരോഗ്യത്തിനു നല്ലതു നിങ്ങളൊന്നു പറ
----
ഇനി അതൊക്കെ പോട്ടെ
കെയിൽ പ്രമേഹത്തിനു വളരെ നല്ലതാണ് ഇന്നലെ കെയിൽ ഇല വെച്ച് ഒന്നാന്തരം സാലഡ്ഉണ്ടാക്കി എങ്ങനെയെന്നോ പച്ച കെയിൽ അരിഞ്ഞെടുത്തു കുറച്ചു നാരങ്ങാ പിഴിഞ്ഞ് ഒഴിചു കാരറ്റ് കൈയിൽ കിട്ടിയ സകല പച്ചക്കറികളും കുനകുന അരിഞ്ഞു ചേർത്തു ബാക്കി വന്ന ഡ്രൈഡ് ഫ്രൂട്സ് മേബോടി ചേർത്ത് ഒലിവ് ഓയിൽ ഒഴിച്ച് ഉപ്പും ചേർത്തങ്ങട് സേവിച്ചു
ഇന്ന് ഒരു തോരൻ ആവാം
ഇനി കെയിൽ തോരൻ ഉണ്ടാക്കുന്നവിധം
സാധാരണതോരൻ ഉണ്ടാക്കുന്ന രീതിയിൽ മതി
തേങ്ങാ ചിരവിയത് കാന്താരി മുളക് വെളുത്തുള്ളി കൊച്ചുള്ളി വെളുത്തുള്ളി ഒരു നുള്ളു ജീരകം മഞ്ഞൾ പൊടി ഒരു നുള്ളു ചതച്ചെടുത്തു എണ്ണയിൽ എല്ലാം കൂടി ഒതുക്കിയെടുത്തു കടുകു പൊട്ടിച്ചു അരപ്പ്പ്മൂപ്പിച്ചു ഇലയിട്ട് ഉപ്പും ചേർത്ത് തുവർത്തി കോരി എടുക്കുക അവസാനാമായി ഒരു മുട്ട പൊട്ടിച്ചു ഇളക്കി എടുക്കാം -
ഇവിടെ ഞാൻ സ്പീനച് ഇല കൂടി അരിഞ്ഞു ചേർത്തിട്ടുണ്ട് അപ്പോൾ ഇനി നാളെ കാണാമെ ഫോട്ടോയിട്ടൊന്നൊക്കെ പറഞ്ഞു ആരും മെക്കിട്ടു കേറണ്ട അമ്മച്ചിയാണെ സത്യം ഞാനിടും ഇത്തിരി കൂടി നന്നായിട്ടു എടുക്കാൻ പറ്റിയില്ല ഇതൊക്കെ മതി ഹ്ഹഹഹഹ ല്ലേ-
--
-കണ്ടോ കണ്ടോ കെയില് കണ്ടോ ഞാൻ നട്ടുണ്ടാക്കിയതാ
സായിപ്പിന്റ പ്പച്ചക്ക റി തോട്ടം
അടുത്ത വീട്ടിലെ സായിപ്പിന്റ പച്ചകറി തോട്ടം എന്നെ തെല്ലാകാർഷിച്ചിട്ടുണ്ട് ,ആ തോട്ടം പൂവിടുന്നതും കായ്ക്കുന്നതും കരിഞ്ഞുപോവുന്നതും വളരെ കൃത്യമായിട്ട് എനിക്കറിയാം കാരണം മണ്ണിന്റെ മണം പൂക്കളുടെ ഭംഗി അത്രയ്ക്കെനിക്കിഷ്ടമാണ് എന്റെ കുഞ്ഞു നാളിൽ നിറച്ചു കൃഷിയുള്ള ഒരു കുടുംബ പാശ്ചാത്തലമായിരുന്നു എനിക്കുണ്ടായിരുന്നതു ഈ കാരണത്താൽ
തണുപ്പായാലൂംവെയിലായിരുന്നാലും സായിപ്പിന്റെ തോട്ടത്തിൽ ചെന്ന് ഞാനെ ത്തിനോക്കാര് പതിവുണ്ട്

=അമ്മെ തണുപ്പാ---ചുട്ട വെയിലാ
ഇങ്ങോട്ടു കേറി വന്നേ എന്നൊക്കെ മക്കൾ പറയും --ആര് കേൾക്കുന്നു ഞാനങ്ങോട്ടു പോയി വായിൽ നോക്കി നില്കുന്നത് കണ്ടാൽ ഈ സായിപ്പു എന്ത് വിചാരിക്കുമെന്നു എനിക്കു മനസിലുണ്ടെങ്കിലും ഞാനിടയ്ക്കു വീട്ടിൽ നിന്നും മുങ്ങി ആ തോട്ടം കണ്ടു മതി മറന്നു നിൽക്കാറുണ്ട് --പണ്ടേ ഞാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ
ഈ സായിപ്പിന്റെ ശാസ്ത്രീയ കൃഷി രീതി കണ്ടു ഞാനബ രന്നു പോയിട്ടുണ്ട്,അവിടെ ഗ്രീൻ റൂംഉണ്ട് ഓരോ ചെടിയും അതിനു വേണ്ട ചൂടും തണുപ്പും കൊടുത്തുഅയാൾ മുളപ്പിചെടുക്കും സായിപ്പിനു ഇതൊന്നും വലിയ കാര്യമല്ല അയാൾ കൃഷി ചെയ്യുന്ന തക്കാളികൾ ഞങ്ങളുടെ പിന്നാപുറത്തു മേയുന്ന പുള്ളിമാനുകൾക്കു പറിച്ചു ഇട്ടു കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ,ചുരയ്ക്ക ഒക്കെ എന്ത് ചെയ്യണം എന്നും അവർക്കറിയില്ല
മോനെ ഞാനവരോടു ഇതെന്തിനാണ് കളയുന്നതെന്നു ഒന്ന് ചോദിക്കാൻ പോവാന് എന്നുപറഞ്ഞ എനിക്ക് മ കന്റെ വഴക്കു കേട്ട് സംതൃപ്തി അടയേണ്ടി വന്നു
അമ്മയ്ക്ക് തക്കാളിചുരയ്ക്ക ഒക്കെ ഇഷ്ടം പോലെ കടയിൽ നിന്ന് ഞാൻ വാങ്ങിത്തന്നാൽ പോരെ എന്നൊരു ചോദ്യം തിരിച്ചും കാരണംശരിയാണ് അവന്റെ ആശുപത്രിയിലെ സന്ദർശകരാണ് ഇവിടെയുള്ളവരില് മിക്ക വരും അങ്ങനെ പെറുക്കിയമ്മ എന്ന പേര് കൊണ്ട് അവന്റെ അഭിമാനത്തിന് കോട്ടം ആവണ്ടേന്നു ഞാനും കരുതി

അതുകൊണ്ടു ഈ സമ്മറിൽ എന്റെ തോട്ടവുംസായിപ്പിന്റെ തോട്ടത്തിന്റ ടുത്തു വരില്ലെങ്കിലും ഉഗ്രൻ ആക്കണമെന്ന് ഞനും നിശ്ചയിച്ചുറച്ചു
കടയിൽ പോയി കുറച്ചു മണ്ണ് വാങ്ങിച്ചു-പോട്ടിങ് മിക്‌സ്‌ചേർ് ,,സായിപ്പ് ട്രക്കറി ലു മണ്ണ് അടിച്ചു കൂട്ടി വെച്ചിട്ടുണ്ട് ഇവിടെപറമ്പില് ധാരാളം മണ്ണുണ്ട് അത് ഒന്നും ഇവര് ഉപയോഗിക്കാറില്ല സത്യം എനിക്ക്ട്രക്കറില് പോയി മണ്ണ് കൊണ്ടുവരാനൊന്നും ആശ്രയിക്കാൻ ആരുമില്ല കടയിൽ നിന്നുംഞാൻ തന്നെ പോയി ചാക്ക് എടുത്തു വണ്ടിയിൽ വെക്കണം അതുകൊണ്ടു അതങ്ങു ഉപേക്ഷിച്ചു ,ഇവിടെ ഒരു ഏക്കറോളം സ്ഥലമുണ്ട് പാരമ്പര്യ കൃഷി കണ്ടു വളർന്ന എനിക്ക് സായിപ്പിന്റെ ശാസ്ത്രീയ കൃഷി രീതിയൊന്നും അറിയുകയേ വേണ്ട ,മണ്ണൊരുക്കുന്നതിനു വേണ്ടി ഞാൻ ആദ്യം കരിയില ഇട്ടു കത്തിച്ചു പ്രാണി കളെയൊക്കെ അകറ്റിനിർത്തി ആ മണ്ണും ചാരവും കുറച്ചു പോട്ടിങ് മിക്സ്ചർ ചേർത്ത് കുറച്ചു പേപ്പർ കുടകൾ വാങ്ങി മണ്ണിട്ട് വിത്ത് പാവി മുളപ്പിച്ചു ,ഓരോ ചെടിയും എടുത്തു കൂടകളിൽ നട്ടു പുരുഷന്മാർ ആണിതിനൊക്കെ മുൻകൈ എടുക്കുകഎങ്കിലും അതെനിക്ക് ഏതായാലും ആശ്രയിക്കാൻഇപ്പോൾ കഴിയില്ല ,ആകെയുള്ളതു ജോലി കഴിഞ്ഞു തളർന്നു വരുന്നമകൻ . മകനോട് ഒരിക്കൽ കിളയ്ക്കാൻ പറഞ്ഞപ്പോൾകിള കണ്ടമകനോട്
മതി മോനെ ആ തൂമ്പ ഇങ്ങു തന്നെ
എന്ന് ഞാൻ പറഞ്ഞുപോയി .പിന്നെയവനെ ആ വഴിക്കു വിളിച്ചിട്ടില്ല മരുമകൾ നീതുവിനും മണ്ണ് കൈയിൽ ആയാൽ അത റപ്പാണ് -- അവൾ കുഞ്ഞാണ് ആ കൈയിൽ മണ്ണ് ആവുന്നതും എനിക്കിഷ്ടമല്ല .അതുകൊണ്ടു ആ വക കാര്യങ്ങൾ എന്റെ വകുപ്പിൽ പെട്ടതാക്കി മാറ്റി -എനിക്ക് മറ്റൊന്നുംഇവിടെ ചെയ്യാൻ ഇല്ല ,ഇലകൾ വരുന്നതും പൂക്കൾ നിറയുന്നതും കാണുന്നതെന്റെ കണ്ണിനു കൗതുകം ഓരോ ഇലയും എന്റെ അനുവാദത്തോടെയാണ് ഇപ്പോൾ വരുന്നതെന്ന് എനിക്ക് തോന്നിപ്പോവാറുണ്ട് എന്റെ കണ്ണ് ചെന്നെത്തിയില്ലെങ്കിൽ ഞാൻ സംരക്ഷിച്ചില്ലെങ്കിൽ അവ വാടി എന്നോട് പിണങ്ങി നിൽക്കും എന്റെ വെയില് കൊണ്ട് നടക്കുന്ന അലച്ചിൽ കൃഷി കണ്ടിട്ടാവാം സായിപ്പു പതിവിനു വിപരീതമായി എന്റെ കൃഷി നോക്കി നില്കുന്നത് ഞാൻ കണ്ടു
ഈ പട്ടണത്തിൽ നിന്ന് വന്ന എനിക്കെങ്ങനെ കൃഷി പണി അറിയാമെന്നാവും സായിപ്പിന്റെ ധാരണ വലിയ വിശദീകരണത്തിനൊന്നും ഞാൻ പോവാതെ പെട്ടന്ന് അകത്തു കയറി ഇനി സംസാരിച്ചു കുളമാക്കേണ്ട അകത്തിരിക്കുന്ന എന്റെ സ്വന്തം സായിപ്പിന്അതൊക്കെ വലിയ സങ്കടമായാലോ ഹിഹിഹിഹ് --

-ഏതായാലും എന്റെ മണ്ണിനോടുള്ള ഈ ആകാന്തം എന്റെ നടുവും കാലും ഇത്തിരി വേദന എനിക്ക്ഉണ്ടാക്കിയെങ്കിലും ആ നിറഞ്ഞാടുന്ന പൂക്കളും കായ്‌കളും എന്റെ മനസ്സിനൊരു കുളിർമ തന്നെയാണെന്ന് ഇവർക്കറിയില്ലല്ലോ വേദന മാറാൻ ഒരു ദിവസം റസ്റ്റ് വീണ്ടും ഞാൻ മുറ്റത്തേയ്ക്ക് ,ഇറങ്ങും ഹിഹിഹി എന്റെ നട്ടു നനച്ചു വളർത്തിയ പൊന്നോമനകളെ പിണക്കുന്നതു എനിക്ക് തീരെ ഇഷ്ടമേയല്ല ----
--പോടാ ചെക്കാ ജീവിക്കയാണേൽ അധ്വാനിച്ചു ജീവിക്കണം എന്ന് ഞാനൊരു ഫിലോമിന സ്റ്റൈലിൽ അങ്ങ് അങ്ങ് തട്ടി വിട്ടു കൂന്താലിയുമെടുത്തു പരപരാ രാവിലെ തോട്ടത്തിലേക്കിറങ്ങും അല്ലേൽ ഈ ചുട്ട ചൂടിന് വെളിയിൽ നിൽക്കാൻ പോലും കഴിയില്ല -അതൊന്നും എനിക്ക് കേള്കണ്ടന്നു അവനും എനിക്കിങ്ങനെയൊക്കെ ചെയ്താലേ ജീവിക്കാൻ പറ്റൂന്ന് ഞാനും ചാവുമ്പം ചാവട്ടെ അതുവരെ --വെറുതെ ഇരിക്കല് എന്റെ നിഘണ്ടു വിലിൽ ഇല്ലെന്നും പറഞ്ഞതു അവനോടു വഴക്കിനു നില്കുംസ്എന്തായാലും വിഷമില്ലാത്ത പച്ചക്കറികൾ അതല്ലേ ആരോഗ്യത്തിനു നല്ലതു നിങ്ങളൊന്നു പറ
----
ഇനി അതൊക്കെ പോട്ടെ
കെയിൽ പ്രമേഹത്തിനു വളരെ നല്ലതാണ് ഇന്നലെ കെയിൽ ഇല വെച്ച് ഒന്നാന്തരം സാലഡ്ഉണ്ടാക്കി എങ്ങനെയെന്നോ പച്ച കെയിൽ അരിഞ്ഞെടുത്തു കുറച്ചു നാരങ്ങാ പിഴിഞ്ഞ് ഒഴിചു കാരറ്റ് കൈയിൽ കിട്ടിയ സകല പച്ചക്കറികളും കുനകുന അരിഞ്ഞു ചേർത്തു ബാക്കി വന്ന ഡ്രൈഡ് ഫ്രൂട്സ് മേബോടി ചേർത്ത് ഒലിവ് ഓയിൽ ഒഴിച്ച് ഉപ്പും ചേർത്തങ്ങട് സേവിച്ചു
ഇന്ന് ഒരു തോരൻ ആവാം
ഇനി കെയിൽ തോരൻ ഉണ്ടാക്കുന്നവിധം
സാധാരണതോരൻ ഉണ്ടാക്കുന്ന രീതിയിൽ മതി
തേങ്ങാ ചിരവിയത് കാന്താരി മുളക് വെളുത്തുള്ളി കൊച്ചുള്ളി വെളുത്തുള്ളി ഒരു നുള്ളു ജീരകം മഞ്ഞൾ പൊടി ഒരു നുള്ളു ചതച്ചെടുത്തു എണ്ണയിൽ എല്ലാം കൂടി ഒതുക്കിയെടുത്തു കടുകു പൊട്ടിച്ചു അരപ്പ്പ്മൂപ്പിച്ചു ഇലയിട്ട് ഉപ്പും ചേർത്ത് തുവർത്തി കോരി എടുക്കുക അവസാനാമായി ഒരു മുട്ട പൊട്ടിച്ചു ഇളക്കി എടുക്കാം -
ഇവിടെ ഞാൻ സ്പീനച് ഇല കൂടി അരിഞ്ഞു ചേർത്തിട്ടുണ്ട് അപ്പോൾ ഇനി നാളെ കാണാമെ ഫോട്ടോയിട്ടൊന്നൊക്കെ പറഞ്ഞു ആരും മെക്കിട്ടു കേറണ്ട അമ്മച്ചിയാണെ സത്യം ഞാനിടും ഇത്തിരി കൂടി നന്നായിട്ടു എടുക്കാൻ പറ്റിയില്ല ഇതൊക്കെ മതി ഹ്ഹഹഹഹ ല്ലേ-
--
Comments
Post a Comment