സുഗന്ധ പൂരിത മീ ജീവിതം

 മുറികളില്‍ ദുര്‍ഗന്ധ  മോ സാരമില്ല 
കൊച്ചു കൊച്ചു പൊടികൈകള്‍ ചെയ്തു നമുക്കു മുറികളെ സുഗന്ധ പൂരിത മാക്കിയാലോ ?


ഓറഞ്ച്‌ 


ഓറഞ്ചില്‍ തുളയുണ്ടാക്കി വീടിനുള്ളില്‍ വയ്ക്കുക. ഇതും വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കും.  

ലെമണ്‍ ഗ്രാസ്


 ലെമണ്‍ ഗ്രാസ് വീടിനുള്ളില്‍ വയ്ക്കുന്നതും സുഗന്ധം നല്‍കും.  

 ബേക്കിംഗ് സോഡ 

ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ സഹായിക്കും.  വിന്നാഗിരി ഒരു കപ്പില്‍ എടുത്തു വെള്ളം  ചേര്‍ത്ത് മുറിയുടെ ഒരു മൂലയില്‍ സൂക്ഷിക്കുക  

മുല്ലപ്പൂക്കള്‍


 മുല്ലപ്പൂക്കള്‍ അല്‍പം വീട്ടിനുള്ളില്‍ വച്ചു നോക്കൂ. വീടിനുള്‍ഭാഗത്ത് സുഗന്ധം നിറയും.  

കറുവാപ്പട്ട 

ജനലിനടുത്തോ വാതിലിനടുത്തോ കറുവാപ്പട്ട വയ്ക്കുന്നത് വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കും.  
കര്‍പ്പൂര തുളസി

 കര്‍പ്പൂര തുളസി വീടിനുള്ളില്‍ വളര്‍ത്തുക. ഇത ചട്ടിയിലാക്കി വളര്‍ത്തിയാല്‍ മതി. വീടിനുള്ളില്‍ സുഗന്ധം നിറയും. ഇതിന് ഔഷധഗുണവുമുണ്ട്.  



സവാള 

അടുക്കയിലെ ദുര്‍ഗന്ധമകലാന്‍ സവാള മുറിച്ച് അടുക്കളയില്‍ വയ്ക്കുക. ഇത് ദുര്‍ഗന്ധം വലിച്ചെടുക്കും. 

 നാരങ്ങാനീര്


 വീട്ടില്‍ ദുര്‍ഗന്ധമുള്ളിടത്ത് അല്‍പം നാരങ്ങാനീര് തളിയ്ക്കാം. 
ജനലുകളിലും വര്നീസു ചെയ്ത ജനലുകളില്‍ അടിക്കരുതെ  പിനീട്സി തുടചെടുക്കാന്‍ പറ്റുന്ന സ്ഥലത്ത് ഇങ്ങനെ ചെയ്യുന്നത് സുഗന്ധം നല്‍കും. 


ആപ്പിള്‍ സിഡെര്‍

വിനെഗറില്‍ തുല്യഅളവില്‍ വെള്ളവുമായി ചേര്‍ത്ത് വീട്ടിലെ ഫാനിലോ എയര്‍ കണ്ടീഷണറിലോ തളിയ്ക്കുക. ഇവ പ്രവവര്‍ത്തിയ്ക്കുന്നത് വീട്ടില്‍ സുഗന്ധം നിറയ്ക്കും.

നിങ്ങളുടെ അകത്തളങ്ങള്‍ ഇനി  പ്രകൃതിയുടെ സുഗന്തം ക്കൊണ്ട് നിറയട്ടെ

Comments

Popular Posts