ട്യൂണ കട്ട്‌ ലെറ്റ്‌


കടകളില്‍ നിന്നും ലഭ്യമാകുന്ന രണ്ടു ട്യൂണാ ഫിഷ്‌ ക്യാനുകള്‍ പൊട്ടിച്ച് അതിലെ വെള്ളം പൂര്‍ണ്ണമായും കളയുക..രണ്ടു വലിയ ഉരുള ക്കിഴങ്ങ്‌ വേവിച്ച്‌ പുഴുങ്ങി പൊടിച്ച് വെയ്ക്കുക
ഒരു ചീന ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് രണ്ടു സവാള പൊടിയായി അരിഞ്ഞതും . മൂന്നാല്  വെളുത്തുള്ളി അല്ലിയും രണ്ടു ചെറിയ കഷണം ഇഞ്ചിയും എരിവു വേണ്ടതനുസരിച്ചു പച്ചമുളക്‌ അരി ഞ്ഞതും  ചേര്‍ത്ത് വഴറ്റുക…
അതിശേഷം അല്പം മഞ്ഞള്‍പ്പൊടിയും അര ചെറിയ സ്പൂണ്‍ കുരുകുളക് പൊടിയും മീന്‍ മസാല ഒരു ടി സ്പൂണ്‍ (ചിലര്‍  ഗരം മസാല )പകരം ചേര്‍ക്കും  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്നുകൂടി ഇളക്കി ട്യൂണാ മീനും ചേര്‍ത്ത് നന്നായി പൊടിച്ച് ചേര്‍ത്ത് ഇളക്കി വെള്ളത്തിന്റെ അംശം പൂര്‍ണ്ണമായും വറ്റിച്ചു എടുത്തു അടുപ്പില്‍ നിന്നും മാറ്റിവെയ്ക്കുക. ഈ മിശ്രിതം പുഴുങ്ങി പൊടിച്ച് വെച്ച ഉരുളകിഴങ്ങും ചെറുതായരിഞ്ഞ മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് കയ്യ് കൊണ്ട് ഒരു ഓവല്‍ ഷേപ്പിള്‍ അല്പം കനത്തില്‍ ചെറുതായി പരത്തുക.പതപ്പിച്ച മുട്ടയുടെ വെള്ളയില്‍ മുക്കി .എടുത്തു ഉണങ്ങിയ റൊട്ടി പ്പൊടിയില്‍ നല്ലത് പോലെ പൊതിഞ്ഞെടുത്തു ചൂടായ  എണ്ണയില്‍ ഒരു ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക 

Comments

Popular Posts