ആരോഗ്യ ദായിനി -കാബേജു

                                       അള്‍സര്‍ ,കാന്‍സര്‍ തടയൂ-  

                                              കാ ബേജിലൂടെ


 കാന്‍സര്‍ തടയാന്‍ ആഴ്ചയിലൊരിക്കല്‍ കാബെജ  കഴിക്കുന്നത്‌ ഫലപ്രദമെന്ന് വിദഗ്ദര്‍ .

കാന്‍സര്‍ തടയുന്ന ഭക്ഷണങ്ങളെ കുറിച്ച് വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. ബ്രാസിക്ക എന്ന ഭക്ഷണ വിഭാഗത്തില്‍ പെട്ട കാബേജ്ല്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന പോഷകം കാന്‍സര്‍ തടയുന്നതില്‍ കാബേജു മുഖ്യ പങ്കു വഹിക്കുന്നുണ്ടത്രെ. ഓക്സ്ഫോര്‍ഡ് ജേണല്‍ ആയ അന്നല്‍സ് ഓഫ് ഓങ്കോളജിയിലാണ് ഈ റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നത്.

പല രോഗങ്ങളെയും  ശമിപ്പിക്കാന്‍ കഴിവുള്ളഒരു  പച്ചക്കറിയാണ് കാബേജ്. ധാതുക്കളും ക്ഷാരഗുണവുമുള്ള ലവണങ്ങളും വിറ്റാമിനുകളും ഇതില്‍ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കാബേജില്‍ വിറ്റാമിന്‍ സിയുടെ തോത് 124 മില്ലി ഗ്രാമാണ്. കാത്സ്യല്‍ 39 മില്ലിഗ്രാമും ഫോസ്ഫറസ് 44 മില്ലിഗ്രാമുമുണ്ടാകും. പച്ചയിനം കാബേജില്‍ വിറ്റാമിന്‍ - എയുടെ അളവ് കൂടുതലാണ്.

 അധികമായി പാചകം ചെയ്യുന്തോറും കാബേജിന്റെ പോഷകഗുണവും ദഹനശേഷിയും കുറയുന്നു. കുടല്‍ വ്യണത്തിന് (അൾസർ ) ഏറ്റവും നല്ല ചികിത്സയാണ് കാബേജ് ജ്യൂസിന്റെ ഉപയോഗം. കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെ സ്റ്റാന്ഫോര്ഡ് സ്കൂള് ഓഫ് മെഡിസിനിലെ ഡോ. ഗാര്ണെറ്റ് ചെനി അള്സര് ചികിത്സയ്ക്ക് കാബേജ് ജ്യൂസ് ഉപയോഗിച്ചിരുന്നു. കാബോജിലുള്ള വിറ്റാമിന് യു ആണ് അള്സറിനെതിരെ പ്രവര്ത്തിക്കുന്നത് എന്ന് അദ്ദേഹം കണ്ടെത്തി. -കാബേജിലുള്ള ചില വിറ്റാമിനുകള്‍,എ ,ഇ കെ .സി ,വിറ്റാമിന്‍ ബി ,സിക്സ്  രക്ത ധമനികളെ ശക്തിപ്പെത്തുകയും മൂത്രാശയക്കല്ല്‌ രൂപപ്പെടുന്നത്‌ തടയുകയും ചെയ്യുന്നു  കാബേജിലെസള്‍ഫര്‍, അയഡിന്‍, ക്ലോറിന്‍ എന്നിവയുടെ സാന്നിദ്ധ്യം ആമാശയത്തിലേയും കുടലിലേയും ശ്ലേഷ്ടപടലത്തെ ശുദ്ധിയാക്കുമെന്ന്‌ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

പരുക്കള്‍, പൊള്ളല്‍, തൊലിയിലെ വിണ്ട്‌ കീറല്‍ എന്നിവ പൊറുപ്പിക്കാന്‍നാട്ടു ചികിത്സയുടെ ഭാഗമായി  കാബേജില വെച്ചു കെട്ടാറുണ്ട്‌. ഇലയിലെ ഞരമ്പുകള്‍ മാറ്റിയതിനു ശേഷം ചെറു ചൂടോടെയാണ്‌ ഒന്നിനു മീതെ ഒന്നായി വെച്ച്‌ തുണി ഉപയോഗിച്ച്‌ കെട്ടി വെക്കുക. പല ഗുണങ്ങളും ഉള്ള പച്ചക്കറിയാണെങ്കിലും കാബേജും കാബേജ്‌ ജ്യൂസും അമിതമായോ മുഖ്യ ഭക്ഷണമായോ കഴിക്കുന്നത്‌ നന്നല്ല. ഇത്‌ തൊണ്ട വീക്കം ഉണ്ടാക്കാനിടയുണ്ട്‌. മിതമായ തോതില്‍ സാലഡായും മറ്റും കഴിക്കുന്നതാണ്‌ ഉചിതം

അധിക മേദസ്സുണ്ടാക്കുന്നത്‌ തടയാന്‍ കാബേജിനാവുമെന്ന്‌ സമീപകാല പഠനങ്ങള്‍ തെളിയിച്ചു.കാബേജിലുള്ള ' റ്റാട്രോണിക്‌ അമ്ലം പഞ്ചസാരയും മറ്റു കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പായി മാറുന്നത്‌ തടയാൻ സഹായിക്കുന്നു . മാത്രമല്ല കാബേജ്‌ സാലഡായി കഴിക്കുന്നത്‌ വയറ്‌ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഇതിന്റെ കലോറി മൂല്യവും കുറവാണ്‌. കുടലിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം മാറാനും കാബേജില കഴിച്ചാല്‍ മതി. അകാല വാര്‍ദ്ധക്യം തടയാന്‍ കാബേജിാ‍നാവുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിലുള്ള നിരവധി ഘടകങ്ങള്‍ ശരീരത്തിനു പ്രതിരോധ ശേഷി പകരും.


 ഭാരം കുറയ്കാന്‍ നിങ്ങള്‍ ഉദേശിക്കുന്നുണ്ടെങ്കിൽ  ഏറ്റവും നല്ലത് കാബേജ് കഴിക്കുക എന്നതാണ്. കലോറി വളരെയധികം കുറവാണ് കാബേജില്‍. പാകം ചെയ്ത 1/2 കപ്പു കാബേജില്‍ അടങ്ങിയിട്ടുള്ളത് വെറും 16 കലോറിയാണ്. കൊളെസ്‌ട്രോളോ കൊഴുപ്പോ കാബേജില്‍ ഒട്ടും തന്നെ അടങ്ങിയിട്ടില്ല. മാത്രമല്ല കാബേജില്‍ നാരുകളുടെ അംശം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കാബേജിന് വിശപ്പിനെ അകറ്റി നിര്‍ത്താനും കഴിയും. പച്ചയായി കഴിക്കുന്ന കാബേജു വയറിനെ ശുന്തമാക്കുകയും മല ശോ ധ ന ഉണ്ടാക്കുകയും ചെയ്യുന്നു .രാത്രി സമയത്ത് കാബേജു അങ്ങനെ തിന്നുന്നത് ഒഴിവാക്കണംഎക്സേര്സ് സൈസ് ഇല്ലെങ്കില്‍  ഗ്യാസ് വയറില്‍ ഉരുണ്ടു കൂടാന്‍ ഇടയാവും  .

ഷുഗര്‍ ഉള്ളവരും പാരമ്പര്യമായി ഷുഗര്‍ ഉള്ളവരും കാബേജ് കഴിക്കുക. കാരണം കാബേജിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിനുള്ള കഴിവ് കുറവാണ്. വിറ്റാമിന്‍ C യുടെ കലവറയായ ഒരു പച്ചക്കറി കൂടെയാണ് കാബേജ്. കാന്‍സറിനെയും ഹൃദ്രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ഫയ്‌ടോ കെമികല്‍സും കാബേജില്‍ അടങ്ങിയിരിക്കുന്നു. കാബേജു പാകം ചെയുമ്പോള്‍ അമിതമായി വേവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി വേവിച്ചാല്‍ കാബേജില്‍ നിന്നും പോഷകാംശങ്ങള്‍ നഷ്ടപെടാന്‍ സാധ്യതയുണ്ട്. സാലടിനും മറ്റും ഉപയോഗിക്കുമ്പോള്‍ വേവിക്കാതിരുന്നാല്‍ ഏറെ നന്ന്കാബേജു ജ്യൂസ്‌ കഴിക്കുന്നത്‌ ശരീരത്തിലെ ഫഗസ് ഇന്‍ഫെക്ഷന്‍ തടയാന്‍ കൂടി സഹായകമാണ് .


കാബേജോ മറ്റു പച്ചക്കറിക  കഴിക്കാത്തവരെ അപേക്ഷിച്ചു കഴിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 17 ശതമാനമായി കുറയുന്നുവത്രേ.Cabbage

1.00 cup raw (70.00 grams)

Nutrient%Daily Valuevitamin B64.5%

potassium3.4%

 tryptophan3.1%

calcium2.8%

vitamin B12.6%

Calories (17)0%

 vitamin K66.5%

vitamin C42.7%

folate7.5%

 fiber7%

manganese5.5%

molybdenum4.6%

 

Comments

Popular Posts